ADVERTISEMENT

ദോഹ ∙ ഖത്തറില്‍ വീണ്ടും ഒരു കോവിഡ് മരണം. വിദേശങ്ങളില്‍ നിന്നെത്തിയ 40 പേര്‍ക്ക് ഉള്‍പ്പെടെ 235 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. 212 പേര്‍ സുഖം പ്രാപിച്ചു. 70 വയസുളളയാളാണ് മരണമടഞ്ഞത്. 8,621 പേരില്‍ നടത്തിയ പരിശോധനയിലാണ് 235 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ 2,786 പേരാണ് രാജ്യത്ത് കോവിഡ് പോസിറ്റീവ്.

രോഗമുക്തരുടെ പട്ടിക 1,26,218 ആയി. 8,69,857 പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 1,29,227 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 223 ആയി. ഏറ്റവും കൂടുതല്‍ പേര്‍ പരിശോധനക്ക് വിധേയമായ ദിനം കൂടിയാണിന്ന്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുടെ പ്രതിദിന രോഗസംഖ്യയും ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതലാണ് ഇന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com