ADVERTISEMENT

ഷാർജ ∙  മലമ്പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നടുന്ന പദ്ധതിക്കു   യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തുടക്കം കുറിച്ചു. 

വംശനാശഭീഷണി നേരിടുന്നതും മരുഭൂമിയിലെ കാലാവസ്ഥയ്ക്കു യോജിച്ചതുമായ മരങ്ങളാണിത്. ഖോർഫക്കാനിലെ വിവിധ മേഖലകളിൽ വൃക്ഷത്തൈകൾ നട്ടു.

മരുഭൂമിയിലെ ജീവജാലങ്ങൾക്ക്  സുരക്ഷിത ആവാസ വ്യവസ്ഥയൊരുക്കാനും  മരങ്ങൾ സഹായിക്കുമെന്ന് ഷെയ്ഖ്  ഡോ. സുൽത്താൻ പറഞ്ഞു.

അത്തി, ഗാഫ്, ഹംഗാ, ഹാല, മർഷ്   തുടങ്ങിയവ   ഇതിൽ ഉൾപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന അറേബ്യൻ 'കുറ്റിപ്പന'യുൾപ്പെടെ വളർത്താനുള്ള പദ്ധതി വിജയകരമായി മുന്നേറുകയാണ്.

'ഡ്വാർഫ് പാം' എന്നറിയപ്പെടുന്ന  ഈ കുഞ്ഞൻ പനയ്ക്ക് മുറിവുണക്കാനാകും. ഡ്വാർഫ് പനകൾ മലനിരകളിലും വാദീ തടങ്ങളിലുമാണ് വളരുക.

കരകൗശല വസ്തുക്കൾ, കയർ, വല തുടങ്ങിയവയുടെ നിർമാണത്തിന് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com