ADVERTISEMENT

ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2019 പ്രഖ്യാപിച്ച സാംസ്കാരിക വീസ നടപ്പിലാക്കാൻ  ദുബായ് ഒരുക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും  (ദുബായ് കൾചർ ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സും കരാറിൽ ഒപ്പുവച്ചു. 

 

സംസ്കാരം കല എന്നീ മേഖലകളിലെ നിക്ഷേപകർക്കും, സംരംഭകർക്കും ഈ രംഗത്ത് പ്രത്യേക കഴിവുള്ളവർക്കും രാജ്യത്ത് താമസ അനുമതി നൽകുന്ന സംവിധാനമാണ് സാംസ്കാരിക വീസ .

കരാറിൽ ഇരു വകുപ്പിന്റെയും ഉന്നത മേധാവികൾ ഒപ്പുവച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു വീസ നടപ്പിലാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com