ADVERTISEMENT

റിയാദ് ∙ സൗദിയിൽ ഫൈനൽ എക്സിറ്റ് അടിച്ച് രാജ്യം വിടാൻ കഴിയാത്തവർക്ക് ആശ്വാസമായി രാജാവിന്റെ നിർദേശം. ഈ മാസം 31 വരെ സൗജന്യമായി വീസ കാലാവധി നീട്ടി നൽകാനാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നാഷനൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് നടപടികൾ ആരംഭിച്ചതായി സൗദി പാസ്പോർട്ട് വിഭാഗം ജവാസാത്ത് അറിയിച്ചു. 

സ്പോൺസർ ഫൈനൽ എക്സിറ്റ് അടിക്കുകയും എന്നാൽ കൊറോണ പശ്ചാത്തലത്തിൽ രാജ്യാന്താര സർവീസുകൾ നിർത്തിവച്ചതിനെ തുടർന്ന് സൗദി വിടാനാകാതെ കുടുങ്ങിക്കടക്കുകയും ചെയ്യുന്ന നിരവധി പ്രവാസികൾക്കാണ് ഈ നിർദേശം ആശ്വാസമാകുക.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുകയും പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളും പ്രയാസങ്ങളും നേരിടാൻ സൗദി സർക്കാർ തുടർച്ചയായി അനുവദിക്കുന്ന നിയമ-സാങ്കേതിക ഇളവുകളുടെ ഭാഗമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.

ഇങ്ങനെ കാലാവധി നീട്ടാൻ ജവാസാത്തിൽ ഹാജരാകുകയോ പ്രത്യേക അപേക്ഷ നൽകുകയോ വേണ്ടതില്ല. സ്വമേധയാ ഓണലൈനിൽ പുതുക്കപ്പെടും എന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇത്തരം 28,884 അന്തിമ എക്സിറ്റ് വീസകളുടെ കാലാവധിയാണ് നീട്ടുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com