sections
MORE

ഖോർഫക്കാന്റെ വശ്യ ഭംഗി കൂട്ടി ഷീസ് പാർക്ക്

shees-park-sharjah
ഖോർഫക്കാനിൽ കഴിഞ്ഞദിവസം തുറന്ന ഷീസ് പാർക്ക്.
SHARE

ഖോർഫക്കാൻ ∙ മലനിരകളും കടൽത്തീരവും മനോഹരമാക്കുന്ന ഖോർഫക്കാനിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കൃത്രിമ വെള്ളച്ചാട്ടത്തോടു കൂടിയ പാർക്ക് തുറന്നു.

 11362 ചതുരശ്രമീറ്ററുള്ള ഷീസ് പാർക്ക് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 

വിശാലമായ കളി സ്ഥലം, ബാർബിക്യൂ പ്രദേശം, തണൽ മറയുള്ള 32 ഇരിപ്പിടങ്ങൾ, 70 പേർക്കിരിക്കാവുന്ന തിയറ്റർ എന്നിവയെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 

അത്തി വൃക്ഷത്തൈ ഉൾപ്പെടെ നട്ട് പരിസ്ഥിതി സൗഹാർദ്ദ പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഓരോ മലനിരയിലേക്കുമുള്ള റോഡരികിലാണ് ഇവ നട്ട് വളർത്തുക. ഈ മരങ്ങളുടെ പേരിലാവും ആ മലകളും റോഡുകളും ഇനി അറിയപ്പെടുക. ഖോർഫക്കാനിലെ അതിപുരാതനമായ ജനസമൂഹം താമസിച്ചിരുന്ന നജദ് അൽ മഖ്സർ ഗ്രാമവും ഷെയ്ഖ് ഡോ.സുൽത്താൻ സന്ദർശിച്ചു.

 നൂറ്റാണ്ടുകൾ പഴക്കമുള്ള 13 വീടുകൾ ഇവിടെയുണ്ട്. ഗ്രാമത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ആരംഭിച്ചു. സന്ദർശകർക്ക് ഇവിടത്തെ പരമ്പരാഗത ജീവിത ശൈലിയും ആളുകളെയും മനസ്സിലാക്കാൻ ഇത് ഉപകരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA