തിരുവല്ല സ്വദേശി ദുബായിൽ അന്തരിച്ചു
Mail This Article
×
ദുബായ് ∙ തിരുവല്ല മതിൽഭാഗം സ്വദേശി ആർ.ബാബു നരേന്ദ്ര (77) ദുബായിൽ അന്തരിച്ചു. മൂന്നുദിവസമായി റാഷിദ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. 38 വർഷമായി യുഎഇയിലുളള ഇദ്ദേഹം ദുബായിൽ ആസ്ട്രോ–ജെമ്മോളജിസ്റ്റായിരുന്നു.
ഭാര്യ: ഓമനകുമാരി, മക്കൾ: റാണി (മുംബൈ), രഞ്ജിത്ത് (തിരുവല്ല). മരുമക്കൾ: ജയസൂര്യ (മുംബൈ), രഞ്ജിത. പരേതരായ രാഘവൻ പിള്ളയുടെയും തങ്കമ്മയുടെയും മകനാണ്. രാജേന്ദ്രബാബു, രവീന്ദ്രബാബു, ശശീന്ദ്രബാബു, ആനന്ദം, ഗീത, ഷീല , പരേതരായ ഇന്ദിര, ഹരീന്ദ്രബാബു എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം നാട്ടിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.