sections
MORE

പരിസ്ഥിതി സൗഹൃദ സ്മാർട് ഗേറ്റുമായി സ്വദേശി വനിത

sanitizer-gate
പരിസ്ഥിതി സൗഹൃദ സാനിറ്റൈസർ ഗേറ്റ്.
SHARE

ഷാർജ ∙ ഒട്ടേറെ പേരെ ഒരുമിച്ച് അണുവിമുക്തമാക്കുന്ന സ്മാർട് സംവിധാനവുമായി വനിതാ എൻജിനീയർ. ഷാർജ പൊലീസ് ഫസ്റ്റ് ക്യാപ്റ്റൻ ഹനാദി ഖലീഫ അൽ കാബൂരിയാണ് ഇതു വികസിപ്പിച്ചത്.

രാസമിശ്രിതം ശരീരത്തിലേക്കു സ്പ്രേ ചെയ്യുന്ന ഗേറ്റുകൾക്കു പകരമുള്ള പ്രകൃതി സൗഹൃദ സാനിറ്റൈസിങ്  ഗേറ്റ് ആണിത്. 40 സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ സ്ഥാപിച്ചു.

സുരക്ഷിതവും  കോവിഡ് പ്രതിരോധമുറപ്പാക്കുകയും ചെയ്യുന്ന കവാടമാണിതെന്നു ഹനാദി പറയുന്നു. പൊലീസിന്റെ കീഴിലുള്ള 'അൻജാദ്' വിഭാഗത്തിന്റെ പ്രധാന കവാടത്തിലാണ് ആദ്യം സ്ഥാപിച്ചത്. ഇതിലൂടെ കടന്നുപോകുന്നവർ  അണുമുക്തമാകും. 

വിജയമായതോടെ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കുകയായിരുന്നു.  ഇതുവരെ 13,000 പേരെ അണുമുക്തമാക്കിയതായും വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA