ADVERTISEMENT

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1538 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ഇതു വരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1411 പേർ രോഗമുക്തി നേടിയതായും നാലു പേർ മരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്ത് രോഗികൾ ആയിരത്തിലേറെയാണ്.

രാജ്യത്തെ ആകെ രോഗികൾ: 1,14,387. ഇതുവരെ രോഗമുക്തി നേടിയവർ: 106,354. ചികിത്സയിലുള്ളവർ: 7,574. ആകെ മരണം: 459. പുതുതായി 130,567 പേർക്ക് കൂടി പരിശോധന നടത്തിയതായും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ ഇതുവരെ ആകെ 11.44 ദശലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചിരുന്നു.

സൗജന്യ ചികിത്സ; ടെലിമെഡിസിൻ ക്ലിനിക്കുകൾ തുറന്നു

ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് വൊളൻ്റിയറിങ് പ്രോഗ്രാമിന്റെ ഭാഗമായി പ്രഥമ ഗ്ലോബൽ ടെലിമെഡിസിൻ പദ്ധതിയുടെ കീഴിൽ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒട്ടേറെ ടെലിമെഡിസിൻ ക്ലിനിക്കുകൾ തുറന്നു. വനിതകൾക്ക് സൗജന്യ പരിശോധന, ചികിത്സ, രോഗപ്രതിരോധ നടപടികൾ എന്നിവ ഇവയിലൂടെ ലഭ്യമാകും.

അതേസമയം, യുഎഇയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ, സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതർ നിര്‍ദേശം നൽകി. രോഗവ്യാപനത്തിന് ഒട്ടേറെ സാധ്യതകളുണ്ട്. പ്രത്യേകിച്ച് അടച്ചിട്ട മുറികളിൽ പെട്ടെന്ന് രോഗം പകരുമെന്നതിനാൽ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com