ADVERTISEMENT

ദുബായ്∙ മൂലധന ശക്തികൾക്കും വൻകിട കോർപറേറ്റ് കമ്പനികൾക്കും രാജ്യം തീറെഴുതിക്കൊടുക്കുന്ന തിരക്കിലാണ് കേന്ദ്രസർക്കാരെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. മതനിരപേക്ഷ രാഷ്ട്രത്തിൽ നിന്നും മതാധിഷ്ഠിത രാഷ്ട്ര വ്യവസ്ഥിതിയിലേക്ക് ഇന്ത്യയെ മാറ്റുകയാണ് ബിജെപി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് കുത്തനെ ഇടിഞ്ഞു. വർഗീയ, രാഷ്ട്രീയ ഫാഷിസത്തെ ചെറുക്കുന്നതിന് സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ സിഎച്ച് മുഹമ്മദ് കോയ അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു എംപി.ഇന്ത്യയിൽ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന ഫാഷിസ്റ്റ് നയമാണ് ഭരണകൂടം നടപ്പാക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗ. സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ ഇടപെടൽ കൊണ്ട് മതേതരത്വം അടയാളപ്പെടുത്തിയ നേതാവായിരുന്നു സിഎച്ച് മുഹമ്മദ് കോയയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎൽഎ പറഞ്ഞു. ദുബായ് കെഎംസിസി   കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു.

ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ , ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പി.കെ ഇസ്മായിൽ , ആക്ടിങ് ജനറൽ സെക്രട്ടറിമാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി മുസ്തഫ മുട്ടുങ്ങൽ , സംസ്ഥാന ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, മുസ്തഫ വേങ്ങര, ഒ.കെ ഇബ്രാഹിം, എൻ.കെ ഇബ്രാഹിം, അബ്ദുൾ ഖാദർ അരിപ്പാമ്പ്ര, ഒ. മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീൽ ,കെ.പി മുഹമ്മദ് ,നജീബ് തച്ചംപൊയിൽ എന്നിവർ പ്രസംഗിച്ചു. നാസർ മുല്ലക്കൽ, കെ.അബൂബക്കർ മാസ്റ്റർ, മൊയ്തു അരൂർ, കെ.പി മൂസ്സ, തെക്കയിൽ മുഹമ്മദ്, ഉമ്മർകോയ നടുവണ്ണൂർ, മുഹമ്മദ് മൂഴിക്കൽ, വി.കെ.കെ. റിയാസ്,  ഇസ്മായിൽ ചെരുപ്പേരി, ഹാഷിം എലത്തൂർ, മുഹമ്മദ് പുറമേരി, അഹമ്മദ് ബിച്ചി, റാഷിദ് കിഴക്കയിൽ, അഷ്റഫ് ചമ്പോളി, എം.മുഹമ്മദ് ശരീഫ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com