ADVERTISEMENT

അബുദാബി∙ യുഎഇയിൽ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ഡിസംബർ വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയർ ഇന്ത്യാ എക്സ്പ്രസ്, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എയർലൈനുകളാണ് ബുക്കിങ് ആരംഭിച്ചത്.

ഇൻഡിഗോ വൈകാതെ പ്രഖ്യാപിക്കും. അതത് എയർലൈൻ ഓഫിസിൽ നേരിട്ടോ വെബ്സൈറ്റിലൂടെയോ ട്രാവൽ ഏജൻസികളിൽനിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം. കോവിഡ് പകർച്ച തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസ് നിർത്തിയതോടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ വന്ദേഭാരത് മിഷൻ സർവീസിലൂടെയാണ് നാട്ടിലെത്തിച്ചു വരുന്നത്.

പിന്നീട് ഇന്ത്യയിലുള്ള യുഎഇ വീസക്കാരെ തിരിച്ചെത്തിക്കാനും ഈ സേവനം ഉപയോഗപ്പെടുത്തി. ഇതുവരെ 4.5 ലക്ഷം പേരെ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com