ADVERTISEMENT
അബുദാബി∙ യുഎഇയിൽ ജീവനക്കാരുടെ എണ്ണം 10% കുറയ്ക്കാൻ 30% സ്ഥാപനങ്ങൾ നീക്കം നടത്തുന്നതായി റിപ്പോർട്ട്. റീട്ടെയ്ൽ മേഖലാ സ്ഥാപനങ്ങളായിരിക്കും  ജീവനക്കാരെ കുറയ്ക്കുക. രാജ്യാന്തര മാനവശേഷി കൺസൽറ്റിങ് കമ്പനിയായ മെർസർ യുഎഇയിലെ 500 കമ്പനികളിൽ നടത്തിയ  സർവേയിലാണ് ഈ കണ്ടെത്തൽ. ഇതേ സമയം 2021ൽ 4% ശമ്പള വർധനയും പ്രവചിക്കുന്നു. കോവിഡിന്റെ വരവോടെ പല കമ്പനികളും ശമ്പളം 10–30% വരെ കുറച്ചിരുന്നു. പലരും ഇപ്പോൾ പുനസ്ഥാപിച്ച് തുടങ്ങി.  വെട്ടിക്കുറച്ച ശമ്പളം  ഗഡുക്കളായി തിരിച്ചു നൽകുന്ന കമ്പനികളുമുണ്ട്. എന്നാൽ 17% കമ്പനികൾ ശമ്പളം 6 മാസം വൈകിപ്പിച്ചു.

ഉൽപാദനം കൂട്ടി വര്‍ക്ക് ഫ്രം ഹോം

കോവിഡ് പകർച്ച തടയുന്നതിന്റെ ഭാഗമായി വർക് ഫ്രം ഹോം)ചെയ്യാൻ 66% കമ്പനികൾ അനുവദിച്ചിരുന്നു. ഇതുമൂലം ഉൽപാദനം കൂടിയ 25% കമ്പനികൾ  കോവിഡിനു ശേഷവും വീട്ടിലിരുന്നുജോലി തുടരാൻ അനുവദിക്കുമെന്നാണ് സൂചിപ്പിച്ചതെന്നു മെർസറിന്റെ മധ്യപൂർവദേശ കരിയർ പ്രോഡക്ട്സ് ലീഡർ ടെഡ് റഫൂൽ പറഞ്ഞു. 2021ലും കോവിഡ് തുടർന്നാൽ വെല്ലുവിളി നേരിടുന്നതിനുള്ള സ്ഥിരം സംവിധാനം  ഉണ്ടായേക്കുമെന്നും പറഞ്ഞു.

ലോജിസ്റ്റിക്സിൽ ജോലി സാധ്യത

ഓൺലൈൻ ഇടപാട് വർധിച്ചതിനാൽ  ലോജിസ്റ്റിക്സ് മേഖലകളിൽ ജോലിസാധ്യത വർധിച്ചു.  കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനം വീട്ടിലിരിക്കുന്നതിനാൽ ഇ–കൊമേഴ്സ് കൂടിയതാണ് ഈ മേഖലയ്ക്ക് ഗുണകരമായത്.

ശമ്പളം വർധിച്ച മേഖലകൾ

ആരോഗ്യ, ഔഷധ നിർമാണം 4.5%, കൺസ്യൂമർ ഗുഡ്സ് 3.5%, ഊർജം 2.6% എന്നീ വിഭാഗം കമ്പനികളിലാണ് ഈ വർഷം ശമ്പള വർധനയുണ്ടായത്. യുഎഇ, ബഹ്റൈൻ 3.8%, സൗദി അറേബ്യ 3.7%, കുവൈത്ത്, ഒമാൻ 3% എന്നീ രാജ്യങ്ങളിലും ഈ വർഷം ശമ്പള വർധനയുണ്ടായി. യുഎഇയിൽ അടുത്ത വർഷം 4% വർധനയാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com