ADVERTISEMENT

അബുദാബി∙ ഇസ്രയേലുമായുള്ള സമാധാന കരാറിന് (എബ്രഹാം അകോർഡ്) യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും    ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ  ചേർന്ന മന്ത്രിസഭാ യോഗമാണ് കരാർ അംഗീകരിച്ചത്.

മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇത് താങ്ങാകുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. ഇസ്രയേലുമായി സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ സഹകരണത്തിനും ഇത് ആക്കം കൂട്ടും. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ  സാന്നിധ്യത്തിൽ വൈറ്റ് ഹൗസിലാണ് യുഎഇ ഇസ്രയേലുമായി സമാധാന കരാർ ഒപ്പുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com