ADVERTISEMENT

മസ്കത്ത് ∙  പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാർക്ക് വേണ്ടി സംസ്ഥാന അടിസ്ഥാനത്തിൽ  മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  സ്മാരക കവിതാ മത്സരം നടത്തുന്നു. പതിനെട്ടിനും 35 നും ഇടയിൽ   പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഏതു വിഷയത്തിലിമുള്ള കവിതകൾ  അയക്കാം.

 പ്രശസ്ത സാഹിത്യകാരന്മാരുടെ സമിതി വിജയികളെ നിർണയിക്കും. നവംബർ  ഇരുപത്തിയഞ്ചാം  തീയതിക്കകം സൃഷ്ടികൾ pravasioruma@gmail.com  എന്ന ഇമെയിലിൽ അയക്കണം. ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികൾക്ക് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പു സ്മാരക ഫലകവും, പ്രശസ്തി പത്രവും ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com