ADVERTISEMENT

ദോഹ ∙ സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെങ്കിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം. ക്യാമറകൾ സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സിസ്റ്റം വകുപ്പിന്റെ അനുമതിയും നിർബന്ധം. കമ്പനിയുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനരീതി അനുസരിച്ച് വ്യവസ്ഥകളും മാനദണ്ഡങ്ങളും വ്യത്യാസപ്പെടും.

സർക്കാർ സ്ഥാപനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ സ്വകാര്യ കമ്പനികളിൽ നിന്ന് വ്യത്യസ്തമായിരിക്കും. സ്വകാര്യ കമ്പനികൾക്കും ഹോട്ടലുകൾക്കുമുള്ളവയും പ്രത്യേകമായിരിക്കുമെന്നു മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റം ജനറൽ ഡയറക്ടറേറ്റ് പ്രതിനിധി ക്യാപ്റ്റൻ തലാൽ അഹമ്മദ് അൽ മുല്ല പറഞ്ഞു. പ്രധാന സ്ഥാപനങ്ങളിലെല്ലാം മാനദണ്ഡങ്ങൾ പാലിച്ചാണോ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് എന്നറിയാൻ പരിശോധനയും നടത്താറുണ്ട്. സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തെ പ്രധാന സ്ഥാപനങ്ങളും ഹോട്ടലുകളും വാണിജ്യ സമുച്ചയങ്ങളുമെല്ലാം കമാൻഡ് സെന്ററുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം.

സുരക്ഷാ സിസ്റ്റം വകുപ്പിന്റെ മുൻകൂർ അനുമതി തേടിയ ശേഷമേ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പാടുള്ളു. പ്രദർശന നഗരികളിലും സ്ഥാപനങ്ങളിലുമെല്ലാം വകുപ്പിന്റെ അനുമതി തേടണം. വീടുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നവർ അംഗീകൃത കമ്പനികളുടെ ക്യാമറകൾ മാത്രമേ സ്ഥാപിക്കാവുയെന്നും അൽ മുല്ല ഓർമപ്പെടുത്തി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ സുരക്ഷാ സിസ്റ്റം വകുപ്പിന്റെ പേജിൽ പ്രവേശിച്ചാൽ രാജ്യത്ത് അംഗീകൃത കമ്പനികളെക്കുറിച്ചറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com