ADVERTISEMENT

അബുദാബി∙ സ്റ്റോപ് അടയാളം കണ്ടാൽ വാഹനം പൂർണമായും നിർത്തണമെന്ന് അബുദാബി പൊലീസ്. എതിർദിശയിൽ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കി സുരക്ഷിതമായി മുന്നോട്ട് എടുക്കാം. ഇക്കാര്യം ശ്രദ്ധിക്കാതെ വേഗത്തിൽ വാഹനമോടിക്കുന്നത് അപകടമുണ്ടാക്കും.

ഇത്തരം അപകട ദൃശ്യങ്ങൾ കാണിച്ച് സമൂഹ മാധ്യമങ്ങളിൽ ബോധവൽക്കരണ ക്യാംപെയ്നും തുടങ്ങി.  പ്രാദേശിക റോഡിൽനിന്ന് മറ്റു റോഡിലേക്ക് പ്രവേശിക്കുമ്പോൾ, ഇന്റർ സെക്‌ഷൻ, നാൽക്കവല തുടങ്ങി പലയിടങ്ങളിലും സ്റ്റോപ് അടയാളം കണ്ടാൽ വാഹനം നിർത്തണം. നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com