ADVERTISEMENT

ദുബായ്∙ അൽ മദീന ഗ്രൂപ്പിന്റെ ഷോപ്പിങ് സെൻട്രൽ മാൾ ഉദ്ഘാടനം ഇന്ന്. ബർദുബായ്  അൽ ഫഹീദി മെട്രോ സ്‌റ്റേഷനു സമീപമുള്ള മുസല്ല ടവർ അൽ മദീന ഗ്രൂപ്പ് ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളുള്ള വിശാലമായ  സെൻട്രൽ മാൾ ആക്കി മാറ്റുകയായിരുന്നു.

ഒന്നര ലക്ഷത്തിലധികം ചതുരശ്ര അടിയിൽ മൂന്നു നിലകളിലായുള്ള സെൻട്രൽ മാളിൽ അൽ മദീന ഹൈപ്പർമാർക്കറ്റിനു പുറമേ വിശാലമായ ഫുഡ് കോർട്ടും, ധനവിനിമയ സ്ഥാപനങ്ങളും മറ്റ് നിരവധി പ്രമുഖ ബ്രാൻഡുകളുടെ ഷോറുമുകളും ഉണ്ട്. സെൻട്രൽ മാളിലേക്ക് യുഎഇയിൽ എവിടെനിന്നും ഉപഭോക്താക്കൾക്ക് എളുപ്പം എത്തിച്ചേരാനാകും.

വിശാലമായ  കാർ  പാർക്കിങ്ങ് സൗകര്യവുമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകങ്ങളായ പ്രമോഷനുകളും ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്നും അൽ മദീന ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com