ADVERTISEMENT
ദോഹ ∙  വിപണന കേന്ദ്രങ്ങളിൽ വിൽപനയ്ക്കായി പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങളിൽ പ്രാദേശികമായവയ്ക്ക് കൂടുതൽ പരിഗണന നൽകുന്നത് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള നിയമം വൈകാതെ രാജ്യത്ത് നടപ്പാകും.  നിയമം പ്രാബല്യത്തിലാകുന്നതോടെ പ്രാദേശിക ഉൽപന്നങ്ങൾക്ക് വലിയ വിപണന അവസരമാണ് ഉണ്ടാകുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ  സെൻട്രൽ മാർക്കറ്റ് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ഡപ്യൂട്ടി ചെയർമാൻ അബ്ദുല്ല അൽ ഖുവാരി വ്യക്തമാക്കി. വിൽപനശാലകൾ പ്രാദേശിക ഉൽപന്നങ്ങളുടെ വിതരണക്കാർക്ക് ഒരു മാസത്തിനുള്ളിൽ തന്നെ ഉൽപന്ന വില നൽകേണ്ടി വരുമെന്ന വ്യവസ്ഥയും നിയമത്തിലുണ്ടാകും.

ഉപഭോക്താക്കൾക്ക് പരാതി നൽകാം

ഉൽപന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാനുള്ള സംവിധാനങ്ങളുണ്ട്. സെൻട്രൽ മാർക്കറ്റുകളിൽ പരാതി സമർപ്പിക്കാൻ പ്രത്യേക കൗണ്ടറുകളുണ്ട്. കൂടാതെ മന്ത്രാലയത്തെ നേരിട്ട് ഫോണിൽ വിളിച്ച് പരാതി നൽകാനുള്ള സംവിധാനവുമുണ്ട്. ഭൂരിഭാഗം പരാതികളും 3 ദിവസത്തിനുള്ളിൽ തന്നെ പരിഹരിക്കുന്നുണ്ട്. വിപണിയിലെ വില, ഗുണനിലവാരം, തട്ടിപ്പ് എന്നിവ സംബന്ധിച്ചുള്ള പരാതികളാണ് കൂടുതലും ലഭിക്കുന്നത്. വിപണി വില നിരീക്ഷിക്കാൻ പരിശോധനകളും സജീവമാണ്. നിലവിലെ കോവിഡ് സാഹചര്യം മുതലെടുക്കാൻ ചില വ്യാപാരികൾ ശ്രമം നടത്തുമെന്നതിനാൽ കർശന നിയന്ത്രണമാണ് വിപണിയുടെ മേലുള്ളതെന്നും അൽ ഖുവാരി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com