ADVERTISEMENT

മക്ക∙ ഉംറ തീർഥാടനം പുനരാരംഭിച്ച് ആദ്യം ഘട്ടം പൂർത്തിയായതോടെ ഒന്നേകാൽ ലക്ഷം പേർ ഉംറ നിർവഹിച്ചതായും ആർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും  സൗദി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത്. ആഭ്യന്ത തീർഥാടകർക്ക് മാത്രമായി ഒക്ടോബർ 4 പുനരാരംഭിച്ച  ഉംറ നിർവഹിക്കുന്നതിന്  സെപ്റ്റംബർ 27 മുതലാണ് റജിസ്‌ട്രേഷൻ തുടങ്ങിയത്. 

ആദ്യ ഘട്ടത്തിൽ ഉംറ കർമത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇരു ഹറമുകളിലെയും നമസ്കാരം, മദീന സന്ദർശനം തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ മാത്രമാണ് അനുവദിച്ചത്. ഒരു ദിവസം 6000 തീർഥാടകർക്ക് അനുമതി നൽകിയിരുന്ന ആദ്യ ഘട്ടത്തെ അപേക്ഷിച്ച് ഇപ്പോൾ 15000 പേർക്ക് ഉംറ നിര്വഹിക്കാനാകും. ഒപ്പം 40000 വിശ്വാസികൾക്ക് ഹറം പള്ളിയിൽ പ്രാർഥിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഹജ്- ഉംറ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ.ആമിർ അൽ മദ്ദ പറഞ്ഞു. 

umrah

ആപ്ലിക്കേഷനിലൂടെയല്ലാതെ ഉംറക്കും സിയാറത്തിനും  അനുമതിയില്ല. തീർഥാടകരെ കബളിപ്പിക്കാൻ തയാറാക്കിയ വ്യാജ ആപ്പുകളെ കുറിച്ച് വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ പള്ളിയുടെ ഒന്നാം നിലയിൽ പ്രത്യേകം അടയാളപ്പെടുത്തിയ ഭാഗത്ത് ഭിന്ന ശേഷിക്കാർക്കായി സൗകര്യം സജ്ജീകരിച്ചിട്ടുണ്ടെന്നും ഇവർക്കായി പ്രത്യേക പ്രവേശന കവാടം പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.  നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ വിദേശത്ത് നിന്ന് ഉൾപ്പെടെയുള്ള തീർഥാടകർക്ക് സേവനം അർപ്പിക്കാൻ 531 കമ്പനികൾ രംഗത്തുണ്ട്. ഉംറ നിർവഹിക്കാനും ഹറമിൽ മനസ്കരിക്കാനും മദീന പള്ളി സന്ദർശിക്കാനും വിദേശികളും ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്തിരിക്കണം. 

തീർഥാടകരുടെ എണ്ണം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നത് വിദഗ്ധ സമിതിയിൽ നിന്നുള്ള  ദൈനംദിന റിപ്പോർട്ടുകളുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് ഹജ്-, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബന്ദൻ പറഞ്ഞു. സുഗമവും സുരക്ഷിതവുമായ അനുഷ്ഠാന നിർവഹണത്തിന് എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും എല്ലാ തീർഥാടകരോടും ആരാധകരോടും സന്ദർശകരോടും ജീവനക്കാരോടും അദ്ദേഹം അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com