ADVERTISEMENT

ദോഹ ∙ ആറാമത് ചാലിയാർ കായിക മേളയുടെ മാർച്ച് പാസ്റ്റ് മത്സരത്തിൽ വിജയികളായ പഞ്ചായത്തുകൾക്കുള്ള സമ്മാന തുക വിതരണം ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വക്ര സ്‌പോർട്‌സ് ക്ലബ്ബിലാണ് കായിക മേള നടന്നത്.

നിശ്ചലദൃശ്യങ്ങളാൽ വർണാഭമായ മാർച്ച് പാസ്റ്റിൽ വാഴയൂർ പഞ്ചായത്ത് ഒന്നാം സ്ഥാനവും, ഫറോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കൊടിയത്തൂർ മൂന്നാം സ്ഥാനവുമാണ് നേടിയത്.

വിജയികൾക്ക് അബ്ദുൽ ലത്തീഫ് ഫറോക്ക്, സമീൽ അബ്ദുൽ വാഹിദ് ചാലിയം, കേശവദാസ് നിലമ്പൂർ എന്നിവർ സമ്മാന തുക നൽകി. വി സി മഷ്ഹൂദ്, സിദ്ദീഖ് വാഴക്കാട്, നൗഫൽ കട്ടയാട്ടിൽ, സി ടി സിദ്ദീഖ്, രഘുനാഥ്, രതീഷ് കക്കോവ്, എം എ അസീസ്, രത്‌നാകരൻ, റഫീഖ് കാരാട്, ആസിഫ് കോട്ടുപാടം, നിധീഷ്, സാബിക്ക് പെരുമുഖം എന്നിവർ സമ്മാനദാന യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com