ADVERTISEMENT

ദോഹ ∙ ദേശീയ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മുൻകൂർ അനുമതി തേടണം. പ്രതിരോധ കുത്തിവയ്പിനായി പ്രാഥമിക പരിചരണ കോർപറേഷന്റെ 107 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് അനുമതി തേടണം. മറ്റ് ചികിത്സയ്ക്ക് അനുമതി വാങ്ങി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഒറ്റ സന്ദർശനത്തിൽ തന്നെ പ്രതിരോധ കുത്തിവയ്പും എടുക്കാം. തിരക്ക് കുറഞ്ഞ സമയങ്ങളിൽ കുത്തിവയ്പ് എടുക്കാൻ ശ്രമിക്കണമെന്ന് കോവിഡ് ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ ഡോ.അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു.

ശരീര താപനില 40 ഡിഗ്രി സെൽഷ്യസ്, ശരീര വേദന, ചുമ, തലവേദന എന്നിവയെല്ലാമാണ് പകർച്ചപനിയുടെ ലക്ഷണങ്ങൾ. ചിലർക്ക് പകർച്ചപ്പനി ഗുരുതരാവസ്ഥയിലേക്കും മരണത്തിനും ഇടയാക്കുന്നുണ്ട്. നിലവിലെ കോവിഡ് സാഹചര്യത്തിൽ 6 മാസത്തിന് മുകളിലുള്ള എല്ലാവരും പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും ഡോ.അൽ ഖാൽ നിർദേശിച്ചു. രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ, അർധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി എഴുപതോളം കേന്ദ്രങ്ങളിൽ സൗജന്യ കുത്തിവയ്പ് ലഭിക്കും. 2021 മാർച്ച് വരെയാണ് ക്യാംപെയ്ൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com