ADVERTISEMENT

ദോഹ ∙ കോവിഡിനെ തുടർന്ന്, സെപ്റ്റംബർ 1 മുതൽ ഇതുവരെ രാജ്യത്ത് അടച്ചതു 20 സ്‌കൂളുകളും 1,040 ക്ലാസ് മുറികളും. സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ 1 ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മരണങ്ങളില്ല ഒരു സ്‌കൂളിലെ മൂന്ന് ക്ലാസ് മുറികളിലെ വിദ്യാർഥികൾക്ക് അല്ലെങ്കിൽ ജീവനക്കാരിൽ 5 ശതമാനം പേർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ രണ്ടാഴ്ചത്തേക്ക് സ്‌കൂൾ പൂർണമായും അടച്ചിടുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം കോവിഡ് ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചവ്യാധി പ്രതിരോധ വകുപ്പ് മേധാവി ഡോ.അബ്ദുല്ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി.

4 വിദ്യാർഥികളാണ് കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടിയത്. ഭൂരിഭാഗം കുട്ടികൾക്കും സ്‌കൂളിന് പുറത്തു നിന്നാണ് കോവിഡ് പകർന്നതെന്നും ഡോ.അൽ ഖാൽ പറഞ്ഞു. പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേയാണ് സ്‌കൂൾ സാഹചര്യങ്ങൾ വിശദീകരിച്ചത്. സ്‌കൂൾ പഠനം ഇടയ്ക്കുവച്ച് നിർത്തുന്ന പ്രവണത കുറയ്ക്കുകയാണു നവംബർ 1 മുതൽ നടപ്പാക്കുന്ന റൊട്ടേറ്റിങ് ഹാജർ സംവിധാനത്തിന്റെ ലക്ഷ്യം.

കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി സ്‌കൂൾ പ്രവർത്തന ശേഷി വീണ്ടും വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം എജ്യുക്കേഷനൽ ഗൈഡൻസ് വകുപ്പ് ഡയറക്ടർ മോസ അൽ മധാഹ്ക പറഞ്ഞു. ഭൂരിഭാഗം രക്ഷിതാക്കൾക്കും ക്ലാസ്സിലെത്തിയുള്ള പഠനത്തോടാണ് താൽപര്യം. നിലവിലെ കോവിഡ് സാഹചര്യത്തെ മറികടക്കാനുള്ള മന്ത്രാലയങ്ങളുടെ ശ്രമങ്ങൾക്ക് രക്ഷിതാക്കളുടെ പിന്തുണ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com