ADVERTISEMENT

റിയാദ് ∙ ജി 20 ഉച്ചകോടിക്ക് ആതിഥ്യം അരുളുന്നതിന്റെ സ്മാരകമായി സൗദിയിൽ ഇന്നുമുതൽ (ഞായർ) പുതിയ 20 റിയാൽ നോട്ട് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ബാങ്ക് സമ അറിയിച്ചു. ഹിജ്റ 1/7/1379 ൽ  പുറപ്പെടുവിച്ച സൗദി പണവ്യവസ്ഥ ആർട്ടിക്കിൾ 4 അടിസ്ഥാനമാക്കിയാണ് കറൻസി പുറത്തിറക്കുന്നതെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി പറഞ്ഞു.

അതിനൂതനമായ സാങ്കേതിക വിദ്യയും ഏറ്റവും പുതിയ സുരക്ഷാമാനദണ്ഡങ്ങളും ഉപയോഗിച്ചാണ് നോട്ട് അച്ചടിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പർപ്പിൾ നിറത്തിലാണ് രൂപകൽപന. ജി 20 ലോഗോയെ അനുസ്മരിപ്പിക്കുന്ന മുദ്രയോടൊപ്പം സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ചിത്രമാണ് നോട്ടിന്റെ ഒരു ഭാഗത്ത്. മറുവശത്ത് ജി20 രാജ്യങ്ങൾ വ്യത്യസ്ത നിറത്തിൽ ചിത്രീകരിക്കുന്ന ലോക ഭൂപടവും ഉൾക്കൊള്ളുന്നു. ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന രാജ്യമെന്ന നിലയിൽ രാജ്യത്തിന്റെ സാമ്പത്തിക സാംസ്കാരിക വളർച്ചയുടെ പ്രതീകങ്ങളായ ഓർമ സ്തംഭങ്ങളായി സൗദി അറേബ്യയെ അടയാളപ്പെടുത്തുകയും ചെയ്തതായി സമ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com