ADVERTISEMENT

ദുബായ് ∙ ഹംദാൻ സ്മാർട് സ്റ്റേഷൻ ഫോർ സിമുലേഷൻ ആൻഡ് ട്രെയിനിങ് കേന്ദ്രം ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിശീലന പരിപാടി അദ്ദേഹം വീക്ഷിച്ചു.

sheikh-hamdan-inaugurates-special-command-room3

ദുബായിലെ പൊതുഗതാഗത മേഖലയിൽ സുരക്ഷയും സന്നിഗ്ധ ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നൽകുന്നതിനുമാണ് ട്രാൻസ്പോർട് സെക്യുരിറ്റി വിഭാഗം  ഇൗ കേന്ദ്രം സ്ഥാപിച്ചത്.

ആധുനിക സുരക്ഷാ ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇവിടെ പരിശീലനം നൽകുക. സുരക്ഷാ രംഗത്ത് യുഎഇ ആഗോളതലത്തിൽ തന്നെ ഏറ്റവും അത്യാധുനിക സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. 

sheikh-hamdan-inaugurates-special-command-room1

സമൂഹത്തെ ഒന്നടങ്കം സംരക്ഷിക്കുന്നതിന് ഇതിന് സാധിക്കും. ലോകത്തെ തന്നെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന നിലയിലേയ്ക്ക് യുഎഇയെ വളർളർത്തിയെടുക്കുന്നതിന് വൈസ് പ്രസിഡന്റും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മാർഗനിർദേശങ്ങളും ജനപിന്തുണയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റു ഭരണാധികാരികൾക്കും നന്ദി പറഞ്ഞു. ഉദ്ഘാടനത്തിന്റെ വിഡിയോയും ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു. 

sheikh-hamdan-inaugurates-special-command-room4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com