ADVERTISEMENT

ദുബായ് ∙ പ്രവാസി ഭാരതീയ സഹായ്ത കേന്ദ്ര (പിബിഎസ്കെ) ബർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലേയ്ക്ക് മാറ്റുന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 11.30ന് സ്ഥാനപതി പവൻ കപൂർ നിർവഹിക്കും.‌‍ കോൺസൽ ജനറൽ ഡോ. അമൻപുരി പങ്കെടുക്കും. ജുമൈറ ലെയ്ക് ടവറിൽ 2014 മുതൽ പ്രവർത്തിച്ചുവന്നിരുന്ന കേന്ദ്രമാണിത്. 

സ്വകാര്യ ഏജൻസിയായ അലങ്കിത് അസൈൻസ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കേന്ദ്രം കൈകാര്യം ചെയ്തിരുന്നത്. എല്ലാ ഇന്ത്യക്കാർക്കും നിയമം, കുടുംബം, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് കൗൺസലിങ് ഇവിടെ നിന്ന് ലഭ്യമാകും.

കൂടാതെ, വിവിധ വിഷയങ്ങളിൽ മാർഗനിർദേശങ്ങളും സ്വന്തമാക്കാനാകും. കഴിഞ്ഞ വർഷം ഷാര്‍ജയിലും കേന്ദ്രത്തിന്‍റെ ശാഖ ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ്19  ലോക്ഡൗണിനെ തുടർന്ന് അടയ്ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com