ADVERTISEMENT

ദോഹ ∙ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മറക്കേണ്ട. സ്വന്തം ആരോഗ്യം മാത്രമല്ല മറ്റുള്ളവരുടെ ആരോഗ്യവും സംരക്ഷിക്കാൻ കുത്തിവയ്പ് എടുക്കണമെന്ന ഓർമപ്പെടുത്തലുമായി അധികൃതരുടെ ബോധവൽക്കരണം.

പൊതുജനാരോഗ്യ മന്ത്രാലയമാണ് സമൂഹ മാധ്യമങ്ങളിലെ വിഡിയോ സന്ദേശങ്ങളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുന്നത്. പകർച്ചപ്പനി ആരോഗ്യവാനായ വ്യക്തിയെ സാരമായി ബാധിക്കില്ലെങ്കിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലേക്കാണ് അവരിലൂടെ പനി പടരുന്നത് ഗുരുതര സാഹചര്യത്തിന് ഇടയാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ-പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് വാക്സിനേഷൻ യൂണിറ്റ് മേധാവി ഡോ.സോഹ അൽ ബയാത് വ്യക്തമാക്കി.

പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിലൂടെ മിക്ക വൈറസുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുകയും ചെയ്യാം.

ശൈത്യത്തിനു മുൻപേ കുത്തിവയ്‌പ്പെടുക്കാം

കോവിഡ് സാഹചര്യമായതിനാൽ ഇത്തവണ കുത്തിവയ്പിനു പ്രാധാന്യം കൂടുതലാണ്. രാജ്യത്തുടനീളമായുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 46 സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും സൗജന്യ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പൊതുജനാരോഗ്യ മന്ത്രാലയം പ്രാഥമിക പരിചരണ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുടെ സഹകരണത്തിൽ കഴിഞ്ഞ ആഴ്ചയാണ് ആറാമത് ദേശീയ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ തുടങ്ങിയത്. ഇത്തവണ 5 ലക്ഷം പേരെയാണ് ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്. 2021 മാർച്ച് വരെയാണ് കുത്തിവയ്‌പെങ്കിലും ശൈത്യകാലത്തിന് മുൻപേ എടുക്കുന്നതാണ് ഉചിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com