ADVERTISEMENT

ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ റിട്ടെയിൽ–വിനോദ കേന്ദ്രമായ ദുബായ് മാളിൽ മൂന്നു ദിവസം മെഗാമേള. ഇൗ മാസം 29 മുതൽ 31 വരെ സാധനങ്ങൾക്ക് 90% വരെ വിലക്കുറവ് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ദുബായ് ഫിറ്റ്നസ് ചലഞ്ച് ആഘോഷത്തോടനുബന്ധിച്ചാണിത്.

സ്പോർട്സ്, ആരോഗ്യം, വെൽനെസ് ബ്രാൻഡുകൾ എന്നിവ 90% വരെയും ഫാഷൻ, ബ്യൂട്ടി, ജ്വല്ലറി തുടങ്ങിയ സ്ഥാപനങ്ങൾ 75 % വരെയുമാണ് വിലക്കുറവ് നൽകുക. മാളിലെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ ആഘോഷത്തിൽ പങ്കുചേരും. 

രാവിലെ 10 മുതൽ രാത്രി 12 വരെയായിരിക്കും സ്ഥാപനങ്ങൾ പ്രവർത്തിക്കുക. ഇൗ മാസം 30 മുതൽ നവംബർ 28 വരെയാണ് ദുബായ് ഫിറ്റ്നസ് ചാലഞ്ച്. യുഎഇയിലെ പൊതുജനങ്ങളെ ആരോഗ്യവാന്മാരാക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com