ADVERTISEMENT

ദോഹ ∙ വലയിട്ടു മീൻ പിടിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചതോടെ മീൻപിടിത്ത മേഖല ഉഷാർ. വരും ദിവസങ്ങളിൽ വിപണികളിൽ പ്രാദേശിക മീനുകൾ സുലഭമാകും. മീനുകളുടെ പ്രജനനം സംരക്ഷിക്കാനായി ഏർപ്പെടുത്തിയ 2 മാസത്തെ ട്രോളിങ് നിരോധനം ഈ മാസം 15 നാണ് അവസാനിച്ചത്. ഇതോടെ ശേരി, ബ്ലാക് സ്‌പോട്ട്, സ്‌നാപ്പർ, ജെഷ് തുടങ്ങിയ മീനുകളുടെ ലഭ്യത വർധിച്ചു തുടങ്ങി.

ശൈത്യമാകുന്നതോടെ വരും മാസങ്ങളിൽ കൂടുതൽ അളവിൽ മീൻ പിടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അൽ വക്ര, അൽഖോർ മീൻപിടിത്ത ഹാർബറുകളിലെല്ലാം തിരക്കായി തുടങ്ങി. പ്രാദേശിക മീനുകളുടെ ലഭ്യത വർധിക്കുന്നതോടെ വിലയും ഗണ്യമായി കുറയുമെന്ന് സെൻട്രൽ ഫിഷ് മാർക്കറ്റ് അധികൃതർ വ്യക്തമാക്കി. പ്രാദേശിക മീനുകളായ ശേരി, ഹമൂർ എന്നിവയെല്ലാം പ്രവാസികൾക്കിടയിലും താരമാണ്.

ലഭ്യത കൂടുന്നതോടെ സൂപ്പർമാർക്കറ്റുകളിലും സീഫുഡ് മേളകളും തുടങ്ങും. വാണിജ്യ വ്യവസായ മന്ത്രാലയം മീനുകൾക്ക് പ്രതിദിന വില നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് വിപണി വില. ഇന്നലത്തെ വിപണി വിലയനുസരിച്ച് ശേരി ചെറുതിന് ഒരു കിലോയ്ക്ക് 8 റിയാലും വലുതിന് 21 റിയാലുമാണ് വില. ഹമൂർ വലുതിന് 37 റിയാൽ, ചെറുതിന് 46 റിയാലുമാണ് വില. കിങ് ഫിഷ് (കനാദ്) വില കിലോയ്ക്ക് 20 റിയാൽ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com