ADVERTISEMENT

ദുബായ് ∙ നബിദിന അവധി പ്രമാണിച്ച് നാളത്തെ (വ്യാഴം) പൊതു ഗതാഗത, പെയിഡ് പാർക്കിങ് സോൺ സമയക്രമം റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. പബ്ലിക് ബസ്, മെട്രോ, ട്രാം, ജലഗതാഗതം, സേവനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തന സമയമാണ് അവധി ദിനങ്ങളിൽ മാറുന്നത്. 

പാർക്കിങ് സൗജന്യം

നാളെ (29)  മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെ എല്ലാ പൊതു പാർക്കിങ് ഏരിയകളിലും പാർക്കിങ് സൗജന്യമായിരിക്കും.   

സേവന കേന്ദ്രങ്ങള്‍ക്ക് അവധി

ആർടിഎ സേവന കേന്ദ്രങ്ങള്‍ക്കും കസ്റ്റമർ ഹാപ്പിനസ് സെന്ററുകള്‍ക്കും നാളെ അവധിയായിരിക്കും. സേവന കേന്ദ്രങ്ങൾ 31 നും ഹാപ്പിനസ് സെന്ററുകൾ നവംബർ ഒന്നിനുമായിരിക്കും വീണ്ടും തുറക്കുക. അതേസമയം, ഉമ്മു റമൂൽ, ദെയ്റ, അൽ ബർഷ, അൽ മനാറ, അൽ കഫാഫ്, അൽ തവാർ എന്നിവിടങ്ങളിലെ സ്മാർട് കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളും ആർടിഎ ഹെഡ് ഒാഫീസും പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കും. 

Dubai-rta1

ദുബായ് മെട്രോ

അവധി ദിനത്തിൽ ദുബായ് മെട്രോ റെഡ് ലൈൻ പുലർച്ചെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ സർവീസ് നടത്തും. ഗ്രീൻലൈൻ പുലർച്ചെ 5.30 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയും.

ദുബായ് ട്രാം

ദുബായ് ട്രാം രാവിലെ 6 മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നു വരെ സർവീസ് നടത്തും. 

പബ്ലിക് ബസ്

ഗോൾഡ് സൂഖ് സ്റ്റേഷൻ ഉൾപ്പെടുന്ന പ്രധാന സ്റ്റേഷനുകൾ പുലർച്ചെ 4:25 മുതൽ അർധരാത്രി 12.29വരെ പ്രവർത്തിക്കും. 

അൽ ഗുബൈബ സ്റ്റേഷൻ: പുലർച്ചെ 4:14–അർധരാത്രി 12.58.

സത് വ സ്റ്റേഷൻ ഉൾപ്പെടെയുള്ള സബ് സ്റ്റേഷനുകൾ: പുലർച്ചെ 4.45– രാത്രി 11. സത് വയിൽ നിന്നുള്ള റൂട്ട് 01 ബസുകൾ മുഴു സമയവും ഒാടും.  

ഖിസൈസ് സ്റ്റേഷനിൽ നിന്ന്: പുലർച്ചെ 4.31– പിറ്റേന്ന് രാവിലെ 8.

അൽ ഖൂസ് വ്യവസായമേഖല സ്റ്റേഷൻ–പുലർച്ചെ 5:05 – രാത്രി 11:35.

ജബൽ അലി സ്റ്റേഷനിൽ നിന്ന്–പുലർച്ചെ 04:58 –രാത്രി 11:30.

മെട്രോയുമായി ബന്ധപ്പെട്ടുള്ള ബസ് സർവീസ്

റാഷിദിയ, മാൾ ഒാഫ് ദി എമിറേറ്റ്സ്, ഇബ്ന് ബത്തൂത്ത, ദുബായ് മാൾ മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ടുള്ള ബസുകൾ/ബുർജ് ഖലീഫ, അബു ഹൈൽ, എത്തിസാലാത്ത് മെട്രോ സ്റ്റേഷൻ–പുലർച്ചെ 5:00–അർധരാത്രി 12:10. (മെട്രോയുടെ സമയമക്രമത്തിനനുസരിച്ചായിരിക്കും സർവീസ്).

Dubai-rta3

ഇന്റർസിറ്റി ബസുകൾ

ഇന്റർസിറ്റി–കമേഴ്സ്യൽ കോച്ച് ബസുകൾ: യൂണിയൻ സ്ക്വയർ മുതൽ ഷാർജ വരെ– രാവിലെ 6:35–പിറ്റേന്ന് പുലർച്ചെ 12.5.

അബു ഹൈൽ–ഷാർജ– രാവിലെ 6 –രാത്രി 11:00.

യൂണിയൻ സ്ക്വയർ– അജ്മാൻ– പുലർച്ചെ 4:25– രാത്രി 11.

എത്തിസാലാത്ത് –അജ്മാൻ– പുലർച്ചെ 5– രാത്രി 11.

ജലഗതാഗതം

വാട്ടർ ബസ്: മറീന സ്റ്റേഷനുകൾ (മറീനാ മാൾ,മറീന വോക്, മറീന ടെറസ്, മറീന പ്രമനേഡ്)–ഉച്ചയ്ക്ക് 12–അർധരാത്രി 12.

അബ്ര: ദുബായ് ക്രീക്ക് സ്റ്റേഷനുകൾ(ദുബായ് ഒാൾഡ് സൂഖ്–ബനിയാസ്)– രാവിലെ 10 – പിറ്റേന്ന് പുലർച്ചെ 1.

ദെയ്റ പഴയ സൂഖ്–സബ് ക–അൽ ഫാഹിദി രാവിലെ 10–അര്‍ധരാത്രി 12.30.

അൽസീഫ്–ബനിയാസ് സ്റ്റേഷനുകൾ– രാവിലെ 10–പിറ്റേന്ന് പുലർച്ചെ  1. 

ശീതീകരിച്ച അബ്ര(അൽ ജദ്ദാഫ്–ദുബായ് ഫെസ്റ്റിവൽസിറ്റി സ്റ്റേഷനുകൾ– രാവിലെ 8–അർധരാത്രി 12.

ഫെറി: ദുബായ് മറീന സ്റ്റേഷനുകൾ–രാവിലെ 11–ഉച്ചയ്ക്ക് 1.  വൈകിട്ട് 5നും 6.30നും.

അൽ ഗുബൈബ സ്റ്റേഷനുകൾ–വൈകിട്ട് 6:30, രാവിലെ 11, ഉച്ചയ്ക്ക് 1, വൈകിട്ട് 5, 6.30. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com