ADVERTISEMENT

ദുബായ് ∙ യുഎഇയുടെ 49–ാം ദേശീയ ദിനം ദുബായ് കെഎംസിസി വെർച്വലായി ആഘോഷിക്കുന്നു. ഡിസംബര്‍ നാലിന് സൂം പ്ലാറ്റ്‌ഫോമില്‍ 5000 പ്രതിനിധികളെ പങ്കടുപ്പിച്ച് വിപുലമായ ആഘോഷ പരിപാടികള്‍ നടത്തുമെന്ന് ഉപദേശക സമിതി ഉപാധ്യക്ഷന്മാരായ ഡോ. പി.എ. ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര എന്നിവരുടെ സാന്നിധ്യത്തില്‍ സംസ്ഥാന പ്രസിഡന്റ്  ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു. 

ദുബായ് ആരോഗ്യവിഭാഗം, കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, ദുബായ് ഔഖാഫ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്‌സ്, നാഷനല്‍ സെക്യൂരിറ്റി, ദുബായ് പൊലീസ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികളും ഇന്ത്യയില്‍ നിന്നു എംപിമാര്‍, എംഎല്‍എമാര്‍, മുസ്‌ലിം ലീഗ്-യുഡിഎഫ് ദേശീയ-സംസ്ഥാന നേതാക്കള്‍, എം.എ.യൂസുഫലി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവരും പങ്കെടുക്കും. 

മാഹാമാരിക്കാലത്തും പോറ്റമ്മ നാടിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടത്തുന്നത് സമുചിതമാണെന്ന് ഡോ. പി.എ ഇബ്രാഹിം ഹാജി പറഞ്ഞു. എല്ലാ വര്‍ഷവും അതിവിപുലമായാണ് ദുബായ് കെഎംസിസി നാഷനല്‍ ഡേ പരിപാടികള്‍ നടത്തുന്നതെന്നും ദശകങ്ങളായി മുടക്കമില്ലാതെ തുടരുന്ന ഈ പരിപാടികള്‍ ഈ നാടിനോടുള്ള കെഎംസിസിയുടെ പ്രതിബദ്ധതയാണ് എടുത്തു കാട്ടുന്നതെന്നും യഹ്‌യ തളങ്കര പറഞ്ഞു. ആക്ടിങ് ജനറൽ സെക്രട്ടറിമാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ എന്നിവർ പരിപാടികൾ വിശദീകരിച്ചു. 

വിവിധ ഘട്ടങ്ങളിലായി കലാ-സാംസ്‌കാരിക മല്‍സരങ്ങളും മറ്റു പരിപാടികളും നടക്കും. ഇതിനായി സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി മീഡിയ വിങ് ചെയര്‍മാന്‍ ഒ.കെ ഇബ്രാഹിം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ കെ.പി.എ സലാം, അഡ്വ. ഇബ്രാഹിം ഖലീല്‍, ശുക്കൂര്‍ കാരയില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com