ADVERTISEMENT
ദുബായ് ∙ അഗ്നിബാധയിൽ നിന്നു സംരക്ഷണം നൽകുന്ന 'ഹസ്സൻതുക്' സംവിധാനം 3 വർഷത്തിനകം രാജ്യത്തെ എല്ലാ പാർപ്പിട കേന്ദ്രങ്ങളിലും നടപ്പാക്കും. വിവിധ എമിറേറ്റുകളിലെ 18,000ൽ  ഏറെ വീടുകളും വാണിജ്യ-വ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടെ 20,000ൽ ഏറെ കെട്ടിടങ്ങളും ഇതിന്റെ പരിധിയിലായി. തീപിടിത്ത സൂചന ലഭിക്കുമ്പോൾത്തന്നെ സിവിൽ ഡിഫൻസ് അധികൃതർക്ക് അറിയാനാകും. അടുത്തവർഷത്തോടെ 1.5 ലക്ഷം കെട്ടിടങ്ങളിൽ ഹസ്സൻതുക് സംവിധാനം ഒരുക്കാനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം. നിർമിതബുദ്ധി ഉപയോഗിച്ചു രാപകൽ  പ്രവർത്തിക്കുന്ന സ്മാർട് ശൃംഖലയാണിത്. പഴയ കെട്ടിടങ്ങളിലും നടപ്പാക്കാനാകും. ഇത്തിസലാത്തുമായി സഹകരിച്ചാണ് സ്മാർട് ശൃംഖല. അടിയന്തര ഘട്ടങ്ങളിൽ അധികൃതരെ ഫോണിൽ ബന്ധപ്പെടാതെ തന്നെ അതിവേഗ സേവനം ലഭിക്കും.

സുരക്ഷ ഉറപ്പാക്കണം, താമസക്കാരും

കെട്ടിടങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നു താമസക്കാരും ഉറപ്പാക്കണം. കൃത്യമായ ഇടവേളകളിൽ അഗ്നിസുരക്ഷാ ഉപകരണങ്ങൾ പരിശോധിക്കണം. പ്ലഗ് പോയിന്റുകൾ, വയറിങ്, വൈദ്യുതോപകരണങ്ങൾ എന്നിവ യഥാസമയം നന്നാക്കണം. എസിയും മറ്റും കൂടുതൽ സമയം പ്രവർത്തിപ്പിക്കുന്നതും അപകടസാധ്യത കൂട്ടുന്നു. കെട്ടിടങ്ങളിൽ തീപിടിത്തം തടയാൻ  സ്മോക്  ഡിറ്റക്ടറുകൾ  വേണം. തീപിടിക്കാൻ സാധ്യതയുള്ള  പാനലുകളും മറ്റും ഒഴിവാക്കുക.

ജനുവരി മുതൽ നിർബന്ധം


നിർമാണത്തിലുള്ള കെട്ടിടങ്ങളിൽ ജനുവരി 3 മുതൽ ഹസ്സൻതുക് നിർബന്ധം. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ സിവിൽ ഡിഫൻസ് പരിശോധിക്കും. സുരക്ഷാ സംവിധാനങ്ങളിലെ ന്യൂനത, നിർമാണത്തിലെ പിഴവുകൾ എന്നിവ അഗ്നിബാധയ്ക്കു കാരണമാകുന്നെന്ന് കണ്ടെത്തിയിരുന്നു.

ഹസ്സൻതുക്കിന്റെ പ്രവർത്തനം

∙ കെട്ടിടത്തിൽ    തീയോ പുകയോ പടർന്നാൽ ഉടൻ അലാം റിസീവിങ് സെന്ററിൽ (എആർസി) വിവരമെത്തും.

∙ അപകട സ്ഥലം, അപകട വ്യാപ്തി, എത്താനുള്ള എളുപ്പവഴി എന്നിവ കൃത്യമായി നിർണയിക്കാനും അടുത്തുള്ള സിവിൽ ഡിഫൻസ് കേന്ദ്രങ്ങളുടെ സേവനം ഏകോപിപ്പിക്കാനുമാകും.

∙ തീപിടിത്തമുണ്ടായാൽ ഉടൻ അപായമണി മുഴക്കും. തത്സമയം എആർസിയിലും സന്ദേശമെത്തും.

∙ കെട്ടിടം ഉടമകളുടെയോ ഹസ്സൻതുകിൽ  റജിസ്റ്റർ ചെയ്ത ഫോണുകളിലേക്കോ എആർസിയിൽ നിന്നു വിളിയെത്തും. സംഭവം സ്ഥിരീകരിക്കാനുള്ള ഓട്ടമാറ്റിക് സംവിധാനമാണിത്.

∙ തത്സമയം  പൊലീസ്, സിവിൽ ഡിഫൻസ് കേന്ദ്രങ്ങളിലും സന്ദേശമെത്തും. 2 മിനിറ്റിനകം രക്ഷാപ്രവർത്തകർ എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com