ADVERTISEMENT

ദുബായ്∙ യുഎഇയിലുള്ള ഒരാൾക്ക് ഉംറ നിർവഹിക്കാൻ  ഏകദേശം 6,000 ദിർഹം ചെലവു വരുമെന്ന് ഏജൻസികൾ. തിരഞ്ഞെടുക്കുന്ന താമസവും മറ്റു സൗകര്യങ്ങളും അനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. 18 മുതൽ 50 വയസ്സുവരെയുള്ളവർക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണു തീർഥാടനത്തിന് അനുമതി.

യാത്രയുടെ 72  മണിക്കൂർ മുൻപുള്ള പിസിആർ ടെസ്റ്റ് ഫലം വേണം. സൗദിയിലെത്തിയാൽ 3 ദിവസം ക്വാറന്റീൻ നിർബന്ധം. ക്വാറന്റീൻ ഉൾപ്പെടെ 5 ദിവസത്തെ ഉംറ പാക്കേജാണ് വിവിധ ഏജൻസികൾ പ്രഖ്യാപിച്ചത്. അപേക്ഷകർ ആരോഗ്യ വിവരങ്ങൾ കൃത്യമായി കൈമാറണം. വ്യാജവിവരങ്ങൾ നൽകിയാൽ നടപടിയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com