പി. എസ്. ശ്രീധരൻ പിള്ളയുടെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു

sibf-sreedharan-pillai-two-books
SHARE

ഷാർ‍ജ ∙ മിസോറം ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള രചിച്ച രണ്ട് പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഇ.പി.ജോൺസൺ, വൈസ് പ്രസിഡന്റ്‌ അഡ്വ. വൈ. എ. റഹിം, ജോയിന്റ് സെക്രട്ടറി ശ്രീനാഥ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തകൻ അഷ്‌റഫ്‌ താമരശേരി, രാജീവ്‌ കോടമ്പള്ളി, നസീർ  വെളിയിൽ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ‌

ബി. പത്‌മകുമാർ അധ്യക്ഷത വഹിച്ചു. ശിൽപാ നായർ പുസ്തകം പരിചയപെടുത്തി. പി.എസ്. ശ്രീധരൻ പിള്ള രചിച്ച വിവിധ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ സകീർ മുഹമ്മദ്‌, ജയപ്രകാശ്, ചന്ദ്രപ്രകാശ് ഇടമന എന്നിവർ ഏറ്റുവാങ്ങി. ബാബു വർഗീസ്, ടി. എ. നസീർ, ചാക്കോ ഊളക്കാടൻ, വിനീഷ് മോഹൻ, പ്രാണേഷ് നായർ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA