പെരുമാൾ മുരുകന്റെ പുസ്തകം പ്രകാശനം ചെയ്തു

book-release-1
SHARE

ഷാർജ ∙ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ ആളണ്ടാപ്പക്ഷി എന്ന നോവലിന്റെ മലയാളം വിവർത്തനം മാധ്യമപ്രവർത്തകൻ നിസാർ സെയ്‌ദ് വ്യവസായി ഫിറോസ് അബ്ദുള്ളയ്ക്ക് കോപ്പി നൽകി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനംചെയ്തു.  എഴുത്തുകാരൻ ഇടമൺ രാജനാണ് നോവൽ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്. കൂട്ടുകുടുംബത്തിന്റെ ബന്ധനത്തിൽ നിന്നു ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി നാടുവിട്ടുപോകേണ്ടിവരുന്ന ഒരു കർഷകകുടുംബത്തിന്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം.

പ്രവീൺ പാലക്കൽ പുസ്തകം പരിചയപ്പെടുത്തി.  സലാം പാപ്പിനിശേരി,  അഷ്റഫ് അത്തോളി,  ബഷീർ തിക്കോടി, ഷംസുദ്ദീൻ അൽഷംസ്, ഫൈസൽ , മുനവർ വാളഞ്ചേരി, പുന്നക്കൻ മുഹമ്മദലി, അഡ്വ.ശങ്കർ നാരായണൻ,  കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സംബന്ധിച്ചു. ഒലിവ് പബ്ലിക്കേഷനാണ് പ്രസാധകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA