ADVERTISEMENT

മസ്‌കത്ത് ∙ കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി ഷുക്കൂര്‍ (58) ആണ് മരണപ്പെട്ടത്. മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നു.

വാദി കബീറില്‍ പെട്രോല്‍ സ്‌റ്റേഷനില്‍ കാര്‍ വാഷിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. 24 വര്‍ഷമായി ഷുക്കൂര്‍ ഒമാനില്‍ പ്രവാസിയാണ്. ഡിസംബറില്‍ നാട്ടില്‍ പോകാനിരിക്കെയായിരുന്നു മരണം. മൃതദേഹം മസ്‌കത്തില്‍ ഖബറടക്കി. ഭാര്യ: പി.എ. റഹീമ. മക്കള്‍: ഖദീജ തസ്‌നീം, മുഹമ്മദ് അദ്‌നാന്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com