sections
MORE

അൽ ഖവാനീജ്–ഷെയ്ഖ് സായിദ് ബിൻ ഹംദാൻ റോഡ്സ് ഇന്റർസെക്ഷൻ മാർച്ചിൽ തുറക്കും

Al-Khawaneej-Sheikh-Zayed-bin-Hamdan-Roads3
SHARE

ദുബായ് ∙ അൽ ഖവാനീജ്–ഷെയ്ഖ് സായിദ് ബിൻ ഹംദാൻ റോഡ്സ് ഇന്റർസെക്ഷൻ അടുത്ത വർഷം മാർച്ചിൽ തുറക്കും. പദ്ധതി നിർമാണം 72% പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) ചെയർമാൻ മതർ മുഹമ്മദ് അൽ തായർ അറിയിച്ചു.

Al-Khawaneej-Sheikh-Zayed-bin-Hamdan-Roads1

മൂന്ന് ഇന്റർസെക്ഷനുകൾ,അൽ ഖവാനീജ്, അൽ അമാർദി സ്ട്രീറ്റുകൾ വരെ 23 കിലോ മീറ്റർ നീളത്തിലുള്ള സർവീസ് റോഡ‍ുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. അൽ ഖവാനീജ് റോഡ് വികസന പദ്ധതി 52% പൂർത്തിയായിട്ടുണ്ട്. അൽ തായർ പദ്ധതി മേഖല സന്ദർശിച്ചു. 

Al-Khawaneej-Sheikh-Zayed-bin-Hamdan-Roads34

അടുത്തിടെ ആർടിഎ അൽ ഖവാനീജ്–ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡുകളുടെ ജംഗ്ഷൻ തുറന്നിരുന്നു. ഇത് ഗതാഗത സ്തംഭനം 40% കുറയ്ക്കാൻ ഉപകരിക്കും.

Al-Khawaneej-Sheikh-Zayed-bin-Hamdan-Roads
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA