ADVERTISEMENT

കുവൈത്ത് സിറ്റി ∙ കൊറോണ എന്ന മഹാവ്യാധി ചുവരുകൾക്കുള്ളിൽ തളച്ചിട്ട ബാല്യങ്ങളെ അറിവിന്റെയും ആസ്വാദനത്തിന്റെയും നാളുകളിലേക്ക് തിരികെ കൊണ്ടവരുന്നതിന്റെ ഭാഗമായി ഇന്ത്യൻ എഡ്യൂക്കേഷൻ സ്കൂൾ അതിവിപുലമായ രീതിയിൽ വെർച്വൽ കായികദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ ഹെഡ് ബോയ് ജെറോം ജോൺ  സ്വാഗതം പറഞ്ഞു. ഭവൻസ് മിഡ്‌ഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങൾ വിദ്യാർഥികളിൽ ആരോഗ്യപരമായും മാനസികമായും സ്ഥിരത കൈവരിക്കാൻ സഹായകമാണെന്ന് ഉദ്ഘാടനശേഷം അദ്ദേഹം അഭിപ്രയപെട്ടു. വിജയവും പരാജയവും ആപേക്ഷികമാണെന്നും വെല്ലുവിളികളെ നേരിടാനുള്ള മനോഭാവമാണ് വിദ്യാർഥികൾക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ ഇരുപതിൽപരം കായികമത്സരങ്ങളാണ് അരങ്ങേറിയത്. ജമ്പിങ് ജാക്‌സ്, സ്ക്വാറ്റിങ്, ബാലൻസ് മൈന്റൈനിങ്, പുഷ്അപ്സ് എന്നിങ്ങനെയുള്ള നിരവധി മത്സരയിനങ്ങളിൽ സേവ, സംസ്‌കൃതി, തപസ്സ്, സത്യ എന്നീ ഹൗസ് ഗ്രൂപ്പുകളെ പ്രതിധിനിധീകരിച്ചുകൊണ്ട് നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്. തുടർന്ന് ഡ്രിൽ പ്രദർശനവും അരങ്ങേറി. പരിപാടിയിലുടനീളം രക്ഷിതാക്കളുടെ നിറസാന്നിധ്യം ഏറെ ശ്രദ്ധിക്കപെട്ടു. രക്ഷിതാക്കൾക്കുവേണ്ടി പ്ലാങ്ക്, സ്ക്വാറ്റ്, ചെയർ സ്റ്റാന്റിംഗ്, സ്റ്റെപ് ടെസ്റ്റ്‌ മുതലായ മത്സരയിനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.  

Bhavans-kuwait-sports-day

വ്യക്തിഗത കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ മത്സരാവേശമുണർത്തി വിജയസ്ഥാനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടി പരിധികളെ പരിശ്രമത്തിലൂടെ മറികടന്നാണ് വെർച്വൽ കായികമേള സംഘടിപ്പിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ ടി. പ്രേംകുമാർ അഭിപ്രായപ്പെട്ടു. ഭവൻസ് മിഡ്‌ഡിൽ ഈസ്റ്റ് ഡയറക്ടർ ദിവ്യ രാജേഷ് മത്സരാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മത്സങ്ങൾ ആരോഗ്യപരമായിരിക്കണമെന്നും വ്യക്തികൾ അവരോട്  തന്നെയാണ് മത്സരിച്ചുമുന്നേറണ്ടതെന്നും ദിവ്യ രാജേഷ് വിദ്യാർഥികൾക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു. ഭവൻസ് മിഡ്‌ഡിൽ ഈസ്റ്റ് ചെയർമാൻ എൻ. കെ. രാമചന്ദ്രൻ മേനോൻ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ അൻസെൽമ ടെസ്സി, മീനാക്ഷി നയ്യാർ, ലളിത പ്രേംകുമാർ മുതലായവർ സംസാരിച്ചു. സ്കൂൾ സ്‌പോർട്സ് ക്യാപ്റ്റൻ അഡ്രിയാൻ പീറ്റർ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com