ADVERTISEMENT

അബുദാബി∙ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടുപിടിക്കാൻ മൊബൈൽ ആപ്പ്   പുറത്തിറക്കിയ മൂന്നു രാജ്യങ്ങളിൽ ഒന്ന്    സൗദി  അറേബ്യയെന്ന് സൗദി ഡേറ്റ ആൻഡ് എഐ പ്രസിഡന്റ് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽ ഗംദി പറഞ്ഞു.

 നിർമിത ബുദ്ധി ഉപയോഗിച്ചു തയാറാക്കിയ തബൂദ്, തവക്കൽനാ ആപ്പുകളാണ് ഇതിനായി പുറത്തിറക്കിയത്.

കോവി‍ഡ് പോസിറ്റീവ് ആയവർ സമീപത്തുണ്ടെങ്കിൽ ആപ്പ് വിവരം നൽകും. ഇതുമൂലം സ്വയം സുരക്ഷ ഉറപ്പുവരുത്താം. സമ്പർക്കത്തിലായവരെക്കുറിച്ച് വിവരം ആരോഗ്യമന്ത്രാലയത്തിനും കൈമാറും. 

ഇതുവഴി പ്രസ്തുത വ്യക്തിയോടു പരിശോധനയ്ക്കു ഹാജരാകാനും ക്വാറന്റീനിൽ പ്രവേശിക്കാനും മന്ത്രാലയം നിർദേശിക്കും. ആപ് ഡൗൺലോഡ് ചെയ്യുന്നവർ ബ്ലൂടൂത്ത് ആക്ടീവാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com