ADVERTISEMENT

കുവൈത്ത് സിറ്റി ∙ പ്രവാസ ലോകത്ത് പോഷക സംഘടനകളിൽ സജീവമായ പലരും കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളായി രംഗത്ത്. നാട്ടിലും വിദേശത്തും രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പോരാടുന്നവർക്ക് അംഗീകാരം ലഭ്യമാകുന്നതിന്റെ തെളിവാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രംഗം. വിവിധ പാർട്ടികളുടെ പോഷക സംഘടനകളുമായി ബന്ധപ്പെട്ട് കുവൈത്തിൽ പ്രവർത്തിച്ചവരും തിരഞ്ഞെടുപ്പ് രംഗത്തുണ്ട്.

കുവൈത്ത് കേരള മുസ്‌ലിം കൾചറൽ സെന്റർ (കെ‌എംസിസി) സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ കോഴിക്കോട് കോർപറേഷൻ നാലാം വാർഡിൽ യു‌ഡി‌എഫ് സ്ഥാനാർഥിയാണ്. 

തവനൂർ മണ്ഡലം കെ‌എംസിസി ആർട്ട് വിങ് കൺ‌വീനർ അക്ബർ പനച്ചിക്കൽ വട്ടകുളം പഞ്ചായത്തിലെ 17-‌ാം വാർഡിലും തൃക്കരിപ്പൂർ മണ്ഡലം കെ‌എംസിസി വൈസ്  പ്രസിഡന്റ് ആയിരുന്ന  ടി.എസ്.നജീബ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ഒളവറ ഡിവിഷനിലും യു‌ഡി‌‌എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നു.

കെ‌എംസിസി മുൻ പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം നീലേശ്വരം നഗരസഭയിലെ വാർഡ് 22ൽ യു‌ഡി‌എഫ് സ്ഥാനാർഥിയാണ്.

കാഞ്ഞങ്ങാട് നിയോജകമണ്ഡലം കെ‌എംസിസി അംഗം ഇബ്രാഹിം ആവിക്കൽ അജാനൂർ പഞ്ചായത്ത് വാർഡ് 18ലും അബ്ബാസിയ ബ്രാഞ്ച് അംഗമായിരുന്ന  കെ.നാസർ പട്ടുവം പഞ്ചായത്ത് എട്ടാം വാർഡിലും സൽ‌വ യൂണിറ്റ് അംഗമായിരുന്ന കെ.കെ.മുത്തലിബ് ഒന്നാംവാർഡിലും ജനവിധി തേടും.

തൃക്കരിപ്പൂർ നിയോജകമണ്ഡലം അംഗമായിരുന്ന മുനീർ തുരുത്തിയാണ് ചെറുവത്തൂർ നിയോജകമണ്ഡലത്തിൽ 16 -‌ാം വാർഡ് യു‌ഡി‌എഫ് സ്ഥാനാർഥി.

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിലെ കീക്കൊഴൂർ ഡിവിഷനിൽ ജനവിധി തേടുന്ന സാബു ഒലീക്കൽ കുവൈത്തിൽനിന്ന് അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.

മലപ്പുറം പുലാമന്തോൾ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ മത്സരിക്കുന്ന എൽ‌ഡി‌എഫ് സ്ഥാനാർഥി ചന്ദ്രമോഹൻ പനങ്ങാട് കുവൈത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ  കല ട്രസ്റ്റ് സെക്രട്ടറിയാണ്.

കലയുടെ അബ്ബാസിയ മേഖലാ സെക്രട്ടറി ആയിരുന്ന പ്രിൻസ്റ്റൺ തിരുവനന്തപുരത്തെ കഠിനംകുളം ഗ്രാ‍മ പഞ്ചായത്ത് വാർഡ്  15ൽ  എൽഡി‌എഫ് സ്ഥാനാർഥിയാണ്.

കല അംഗവും വനിതാവേദി വൈസ് പ്രസിഡന്റുമായിരുന്ന സുലേഖ ജമാൽ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് വാർഡ് 13ൽ എൽ‌ഡി‌എഫ് സ്ഥാനാർഥിയാണ്.

യു‌ഡി‌എഫ് സ്ഥാനാർഥികളായി ശ്രീകണ്ഠപുരം നഗരസഭയിലെ വാർഡ് 12ൽ   മത്സരിക്കുന്ന പി.പി. ബിജു, വാർഡ് 14ലെ വിജിൽ മോഹൻ, കേളകം ഗ്രാമ പഞ്ചായത്ത് വാർഡ് 10ൽ മത്സരിക്കുന്ന അഡ്വ. ബിജു ചാക്കോ എന്നിവർ കുവൈത്തിൽ ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺ‌ഗ്രസ് (ഒഐസിസി) പ്രവർത്തനത്തിൽ സജീവമായതിന് ശേഷം നാട്ടിൽ തിരിച്ചെത്തിയവരാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com