ADVERTISEMENT

ദോഹ∙ ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രഥമ ലോകകപ്പ് വിമാനം ബോയിങ് 777-300 ഇആര്‍ ഇന്ന് ഉച്ചയോടെ ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്‌സര്‍ലന്റിലെ സൂറിച്ചില്‍ ലാന്‍ഡ് ചെയ്യും. 2022 നവംബര്‍ 21 ലേക്കുള്ള രണ്ടു വര്‍ഷത്തെ കൗണ്ട്ഡൗണിന്റെ ഭാഗമായാണ് ലോകകപ്പ് നിറങ്ങളും ലോഗോയും ചിത്രീകരിച്ചുള്ള ആദ്യ ലോകകപ്പ് വിമാനം ഖത്തര്‍ എയര്‍വേയ്‌സ് ഇന്നലെ പുറത്തിറക്കിയത്. പൂര്‍ണമായും കൈകൊണ്ടാണ് പെയിന്റ് ചെയ്തിരിക്കുന്നത്. 

 

2022 ലോകകപ്പ് ബ്രാന്‍ഡിങ്ങുമായി കൂടുതല്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ അധികം താമസിയാതെ പുറത്തിറങ്ങും. ഫിഫയുമായുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ സഹകരണം ശക്തമാക്കുന്നതാണ് പ്രഥമ ലോകകപ്പ് വിമാനത്തിന്റെ ദോഹ-സൂറിച്ച് സര്‍വീസ്. ലോകകപ്പ് കാണികള്‍ക്കായി മികച്ച യാത്രാ പാക്കേജുകളും ഖത്തര്‍ എയര്‍വേയ്‌സ് ഉടന്‍ പുറത്തിറക്കും. 

 

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ഫിഫ ലോകകപ്പിനായി കാണികളെ വരവേല്‍ക്കാനുള്ള വികസന, വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. 2022 ഓടെ 5.8 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് വിപുലീകരണത്തിലൂടെ കൈവരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com