ADVERTISEMENT

ദുബായ്∙ വോട്ടെടുപ്പ്  നാട്ടിലാണെങ്കിലും പ്രവാസ ലോകത്തും ചങ്കിടിപ്പ് കേൾക്കാം. കോവിഡ് കാലത്ത് സാമൂഹിക അകലത്തിനു പ്രാധാന്യമേറെയങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പ്രവാസലോകം അരികിലുണ്ട്. വാട്സാപ്  കൂട്ടായ്മകളിൽ വോട്ടഭ്യർഥനകൾ തുടങ്ങിക്കഴിഞ്ഞു.

നാട്ടിലുള്ളവരുടെയും നാട്ടിലേക്കു പോകുന്നവരുടെയും മറ്റും കണക്കെടുപ്പും വിവിധ ക്യാംപുകളിൽ സജീവമാണ്. മുന്നണി സമവാക്യങ്ങൾ മാറി മറിഞ്ഞ ഇത്തവണ വോട്ടു മറിയാതിരിക്കാൻ കോപ്പുകൂട്ടുകയാണ് എല്ലാ ക്യാംപുകളും. വ്യക്തി  ബന്ധങ്ങൾ പരമാവധി  പ്രയോജനപ്പെടുത്താനുള്ള തത്രപ്പാടാണ് എങ്ങും. എന്നാൽ ജോലിക്കാര്യം തുലാസിൽ നിൽക്കുമ്പോൾ വോട്ടിനു പോകണോ എന്നു ചിന്തിക്കുന്നവരുടെ എണ്ണം  ഏറെയാണ്. 

കോവിഡ് കാരണം പ്രചാരണ രീതിയും രംഗവും മാറിയതിനാൽ ഫണ്ടിങ് കാര്യവും പഴയമട്ടിലല്ല. അതിനാൽ പ്രചാരണത്തിലെ ആഡംബരം കുറയും. യുഎഇയിലെ 13  പ്രവാസികൾ മത്സര രംഗത്തുണ്ട്. പ്രവാസം മതിയാക്കി പോയവരും ഇപ്പോഴും വീസ ഉള്ളവരും ഉണ്ട്. യുഡിഎഫ് സ്ഥാനാർഥികളാണ് കൂടുതലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com