ADVERTISEMENT

അബുദാബി∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1262 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. പുതുതായി 771 പേർ രോഗമുക്തി നേടിയതായും ഒരാൾ കൂടി മരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ: 548. രോഗികൾ: 1,57,785. രോഗമുക്തി നേടിയവർ: 1,48,080. ചികിത്സയിൽ ഉള്ളത് 9,157 പേർ. 

ആകെ പരിശോധന 15.5 ദശലക്ഷം പിന്നിട്ടു

ഇന്നലെ 133,003 കോവിഡ് പരിശോധനകൾ നടത്തിയതോട യുഎഇയിൽ ആകെ കോവിഡ് പരിശോധന 15.5 ദശലക്ഷം പിന്നിട്ടു. മധ്യപൂർവദേശത്ത് 36 ലക്ഷം പേർക്ക് ഇതിനകം കോവി‍ഡ് ബാധിച്ചതായും 76,000 ത്തിലേറെ പേർ മരിച്ചതായും ഇന്നലെ കണക്ക് പുറത്തുവിട്ടിരുന്നു. യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു. സുരക്ഷാ മാനദ‌ണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ വിവിധ എമിറേറ്റുകളിൽ പരിശോധന കർശനമായി തുടരുന്നു.  

ദുബായിൽ സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകൾ പരിശോധന നടത്തിവരുന്നത്. ഇതിനകം ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. വലിയൊരു വിഭാഗം കൃത്യമായി നിയമം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com