ADVERTISEMENT

റിയാദ് ∙ സൗദിയിൽ തുടർച്ചയായ രണ്ടാം ദിനവും കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 224 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഈ ആഴ്ചയിൽ നാലാം തവണയാണ് പ്രതിദിന കണക്ക് 300 നു താഴേക്ക് വരുന്നത്. വെള്ളിയാഴ്ച 286 ഉം ബുധനാഴ്ച 290 ഉം ഇന്നലെ 221ഉം ആയിരുന്നു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 മരണവും രേഖപ്പെടുത്തി. ഗുരുതര രോഗികളിൽ 11 പേരുടെ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. 

അതേസമയം 489 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. നിലവിൽ 6107 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇവരിൽ 785 പേരുടെ നില  ഗുരുതരമായി തുടരുന്നു. ഇതോടെ സൗദിയിൽ ആകെ കോവിഡ് ബാധിതർ 355258 ഉം  മരണസംഖ്യ 5780 ഉം രോഗമുക്തി നേടിയവർ 343371 ഉം ആയി. 

കഴിഞ്ഞ ദിവസം  മാത്രം 36558 കോവിഡ് പരിശോധനകളാണ് പൂർത്തിയാക്കിയത്. ഇതോടെ സൗദിയിൽ  9255204 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാതയായി അധികൃതർ പറഞ്ഞു. ഇന്നത്തെ കോവിഡ് ബാധ പ്രവിശ്യകൾ തിരിച്ച്: റിയാദ് 71,  മദീന 40, മക്ക 30, അൽഖസീം 24, കിഴക്കൻ പ്രവിശ്യ 20, നജ്‌റാൻ 12, അസീർ 12, തബൂക്ക് 5, ജിസാൻ 3, ഹായിൽ 3, അൽജൗഫ് 2, വടക്കൻ മേഖല 1, അൽബാഹ 1.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com