ADVERTISEMENT

അബുദാബി∙ മിനാ സായിദിൽ നിർമാണം പുരോഗമിക്കുന്ന പുതിയ മത്സ്യമാർക്കറ്റിന്റെ മാതൃക പുറത്തുവിട്ടു. നിലവിലെ മത്സ്യമാർക്കറ്റിനു സമീപത്തായി കൂടുതൽ  സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ മത്സ്യമാർക്കറ്റ് 2021 മധ്യത്തോടെ പ്രവർത്തനം ആരംഭിക്കും. 30 വർഷത്തിലേറെ പഴക്കമുള്ളതാണു നിലവിലെ മത്സ്യമാർക്കറ്റ്. ഇവിടെ 77 സ്റ്റാളുകളിലായി 1000 പേർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. 78 ക്ലീനിങ്ങ് കൗണ്ടറുകളിലും മലയാളി ജീവനക്കാരുണ്ട്.

പുതിയ ഫിഷ് മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ  നിലവിലെ കച്ചവടക്കാർക്കു മുൻഗണനയുണ്ടാകും. പുതിയ ആളുകൾക്കും അവസരം നൽകും. മീനാ സായിദ് രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി പഴം, പച്ചക്കറി മാർക്കറ്റ്, മാംസ് മാർക്കറ്റ്, ഫ്ലവർ മാർക്കറ്റ്, സീസണൽ മാർക്കറ്റ് എന്നിവയും പുതുക്കിപ്പണിയും. ഇതോടനുബന്ധിച്ച് പരവതാനി സൂഖ്, ഈന്തപ്പഴ സൂഖ്, മൊത്തക്കച്ചവട മാർക്കറ്റ് എന്നിവയുമുണ്ടാകും.

നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ പഴയ മാർക്കറ്റുകൾ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് നഗരസഭ അറിയിച്ചു. 30 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മിനാ തുറമുഖം വകസിപ്പിക്കുന്നതോടെ വ്യാപാരവും നിക്ഷേപവും ടൂറിസവും ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. മൊഡോൺ പ്രോപ്പർട്ടീസിനാണ് നിർമാണ ചുമതല.

മത്സ്യമാർക്കറ്റ് ബുധനാഴ്ച രാത്രി അടയ്ക്കും

അബുദാബി∙ മിനാ സായിദിലെ മീനാ പ്ലാസ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യമാർക്കറ്റ് ബുധനാഴ്ച രാത്രി താൽക്കാലികമായി അടയ്ക്കും. വ്യാഴം മുതൽ ശനി വരെ പ്രദേശത്തേക്കുള്ള ഗതാഗതം തടയുമെന്നതിനാൽ മീൻ ബുധനാഴ്ച രാത്രിയോടെ വിറ്റൊഴിവാക്കാനാണ് നിർദേശം. മത്സ്യം ഫ്രിജിൽ സൂക്ഷിക്കരുതെന്നും നിർദേശമുണ്ട്. മിനാ സായിദ് വികസത്തിന്റെ ഭാഗമായി 27നാണ് മീനാ പ്ലാസ കെട്ടിട സമുച്ചയം പൊളിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com