ADVERTISEMENT

ഷാർജ∙ പക്ഷികളുടെ ശബ്ദമുണ്ടാക്കാൻ കഴിയുന്ന പ്രത്യേക ഉപകരണങ്ങൾ പിടികൂടിയ അധികൃതർ മരുഭൂമി, മലയോര മേഖലകൾ, വാദികൾ എന്നിവിടങ്ങളിൽ പരിശോധന ഊർജിതമാക്കി. പക്ഷികളെ ആകർഷിച്ചു കെണിയിലാക്കാൻ ഇവ വ്യാപകമായി ഉപയോഗിക്കുന്നതു തടയുകയാണ് ലക്ഷ്യം. നൂറുകണക്കിന് ഉപകരണങ്ങൾ പിടിച്ചെടുത്തു.

തണുപ്പുകാലാവസ്ഥയിൽ ധാരാളമായി എത്തുന്ന ദേശാടനപ്പക്ഷികൾ വേട്ടക്കാരുടെ കെണിയിൽ അകപ്പെടുന്നു. മരങ്ങളുടെ ശിഖരങ്ങൾ, കുറ്റിച്ചെടികൾ, പുൽപ്പടർപ്പുകൾ, മണൽക്കൂനകൾ എന്നിവിടങ്ങളിലാണ് പക്ഷിക്കെണി സ്ഥാപിക്കുക. ഉദ്യോഗസ്ഥരെ തടയാൻ പരിസരങ്ങളിൽ ആണികൾ വിതറാറുമുണ്ട്. കൈകളിൽ മുറിവേൽപ്പിക്കുന്ന കെണികളും സ്ഥാപിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com