ADVERTISEMENT

ദോഹ∙ കുട്ടികളുടെ ദിനാചരണത്തിന്റെ ഭാഗമായി കത്താറ പൈതൃക കേന്ദ്രം പുറത്തിറക്കുന്ന തപാൽ സ്റ്റാംപുകളിലെ ഡിസൈനുകളിൽ ഇന്ത്യൻ വിദ്യാർഥിനിയുടെ ഡ്രോയിങ്ങും.

തപാൽ സ്റ്റാംപുകൾ ഇന്നു പുറത്തിറക്കും.ഇന്ത്യൻ വിദ്യാർഥിനി സിമ്ര ഷംസാദ്, സ്വദേശി വിദ്യാർഥികളായ നജ്‌ല അൽ ദിർഹം, അബ്ദുല്ല യൂസുഫ് അൽ മുല്ല, ഫ്രാൻസിന്റെ ഇഹെ ബൗഘാൻമി എന്നിവരുടെ ഡ്രോയിങ്ങുകളാണ് നാലു സ്റ്റാംപുകളിലെ ഡിസൈനുകൾ. ഖത്തർ പോസ്റ്റുമായി സഹകരിച്ച് ഏഴു മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തിയ ഡ്രോയിങ് മത്സരങ്ങളിൽ നിന്നാണ് ഏറ്റവും മികച്ച നാലെണ്ണം തിരഞ്ഞെടുത്തത്.

ഖത്തർ, ഇന്ത്യ ഉൾപ്പെടെ 46 രാജ്യങ്ങളിൽ നിന്നുള്ള 390 സ്വദേശി, പ്രവാസി കുട്ടികളാണു മത്സരത്തിൽ പങ്കെടുത്തത്. തിരഞ്ഞെടുത്ത ആറു പേർക്ക്  2,500 റിയാൽ വീതം സമ്മാനമായി ലഭിക്കും. നവംബർ 20നായിരുന്നു കുട്ടികളുടെ ദിനം. എല്ലാവർഷവും കുട്ടികൾക്കായി വ്യത്യസ്ത പരിപാടികളാണ് കത്താറ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com