ADVERTISEMENT

ദുബായ്∙ ലോകത്തിലെ ഏറ്റവും മികച്ച ഇൻഡോർ റിസോർട്ട് ആയി തുടർച്ചയായ 5ാം വർഷവും സ്കീ ദുബായ്. ഉല്ലാസമേഖലകൾ, ഭക്ഷണശാലകൾ, മറ്റു സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് രാജ്യാന്തര അംഗീകാരമുള്ള 'വേൾഡ് സ്കീ അവാർഡ്സ്' തിരഞ്ഞെടുത്തത്.

ഈജിപ്ത്, ജർമനി, ചൈന, സ്പെയിൻ, സ്കോട് ലൻഡ്, ന്യൂസീലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിലെ സ്കീ റിസോർട്ടുകളെ പിന്തള്ളിയാണ് ദുബായിയുെട നേട്ടം.

പ്രഫഷനലുകൾ, സന്ദർശകർ എന്നിവരുടെ വോട്ടുകളെ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്. 2005ൽ മാജിദ് അൽ ഫുത്തൈമാണ് മധ്യപൂർവദേശത്തെ ആദ്യ സ്കീ റിസോർട്ട് ദുബായിൽ തുറന്നത്. സ്നോ പാർക്കുകൾ, പെൻഗ്വിനുകൾ, ഉല്ലാസ പരിപാടികൾ എന്നിവയുണ്ട്. രാജ്യാന്തര മത്സരങ്ങളുടെ വേദികൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com