ADVERTISEMENT

ഷാർജ∙ സ്വാതന്ത്രത്തിനു ശേഷം  ഇന്ത്യയിലുണ്ടായ  ഏറ്റവും വലിയ  സാമൂഹിക വിപ്ലവമാണ് മണ്ഡൽ കമ്മിഷനെന്നു  ഡോ:വർഗീസ് ജോർജ് പറഞ്ഞു.    ദളിതരും പിന്നോക്ക വിഭാഗങ്ങളും ജനസംഖ്യയിൽ ഭൂരിപക്ഷത്തിൽ നിൽക്കുമ്പോഴും സർക്കാർ ജോലികളിൽ  അവർക്കാവശ്യമായ  പ്രാതിനിധ്യം ഇതുവരെയും ലഭിച്ചിട്ടില്ല. അവസരങ്ങളിലെ തുല്യതയാണ്  മണ്ഡൽ കമ്മിഷൻ ഉദ്ദേശിച്ചത്. 

 

ജനാധിപത്യ സമൂഹത്തിൽ  സമത്വം സൃഷ്ടിച്ചെടുക്കുക വഴി മാത്രമേ പുരോഗതി സാധ്യമാകൂ. സോഷ്യലിസ്റ്റ് ചിന്താധാരയിലൂടെ രൂപപ്പെടുത്തിയ അത്തരം  ആദർശത്തെ  കോൺഗ്രസ് ബിജെപിയും നഖശിഖാന്തം എതിർക്കുകയാണ് ഉണ്ടായത്. എന്നാൽ ഇപ്പോഴും സംവരണം അനിവാര്യമായ സാഹചര്യത്തിലൂടെയാണ് രാജ്യത്തെ ഭൂരിപക്ഷ ജനസമൂഹവും മുന്നോട്ടു പോകുന്നത് എന്നും യുഎഇ ജനതാ  കൾച്ചറൽ സെന്റർ  സംഘടിപ്പിച്ച  മണ്ഡൽ കമ്മീഷൻ പ്രഖ്യാപനത്തിന്റെ 30–ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയുടെ സമാപനത്തിൽ സംവരണത്തിന്റെ പ്രസക്തി 

മണ്ഡൽ കമ്മീഷന്റെ പശ്ചാത്തലത്തിൽ  എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

വെബിനാർ പരമ്പരയുടെ  സമാപനത്തിന്റെ  ഉദ്ഘാടനം മുൻ മന്ത്രി കെ.പി. മോഹനൻ നിർവഹിച്ചു. വിജയരാഘവൻ ചേലിയ പ്രഭാഷണ പരമ്പര അവലോകനം ചെയ്തു. പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി. എം. ഇസ്മയിൽ ഏറാമല, രാജൻ സി, ഉണ്ണി പുളിമൂട്ടിൽ, സി.എച്ച്, അബൂബക്കർ , ടെന്നിസൻ ചെന്നാപ്പിള്ളി, ചന്ദ്രൻ കൊയിലാണ്ടി, സുനിൽ മയ്യന്നൂർ, പ്രദീപ് കാഞ്ഞങ്ങാട്ട, സുനിൽ തച്ചൻകുന്ന്, ഇ.കെ.ദിനേശൻ, നാസർ മുഖ്ദാർ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com