ADVERTISEMENT

ദുബായ്∙ യുഎഇയുടെ 49–ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ആയിരം യൂണിറ്റ്  മെഗാ ബ്ലഡ് ഡൊണേഷൻ ക്യാംപിൻ്റെ പോസ്റ്റർ കണ്ണൂർ വിമാനത്താവള അതോറിറ്റി ഡയറക്ടറും പ്രമുഖ വ്യവസായിയുമായ  ഖാദർ തെരുവത്ത്  പ്രകാശനം ചെയ്തു. 

 

സാമൂഹിക പ്രവർത്തകൻ മൊയ്‌തീൻ പന്നടുക്ക ഏറ്റുവാങ്ങി. നാഷനൽ കമ്മിറ്റി ട്രഷറർ  നിസാർ തളങ്കര,  ദുബായ് കെഎംസിസി കാസര്‍കോട്  ജില്ലാ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജില്ലാ ജന സെക്രട്ടറി സലാം കന്യപ്പാടി.  ട്രഷറർ ഹനീഫ് ടി.ആർ മേൽപറമ്പ്, ജില്ലാ ഭാരവാഹികളായ അഡ്വ: ഇബ്രാഹിം ഖലീൽ, സലാം തട്ടാനിച്ചേരി, ഫൈസൽ മൊഹ്സിൻ,  കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ  ടീം ഭാരവാഹികളായ അൻവർ വയനാട്, ശിഹാബ് തെരുവത് കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ  ടീം ഭാരവാഹികളായ അൻവർ വയനാട്, ശിഹാബ് തെരുവത്ത്  എന്നിവർ സംബന്ധിച്ചു. 

 

ഡിസംബർ 2ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 4 വരെ ലത്തീഫ ഹോസ്പിറ്റൽ അങ്കണത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണു മെഗാ രക്തദാന ക്യാംപ്. 1000 യൂണിറ്റ് രക്തം ദുബായ് ബ്ലഡ് ബാങ്കിനു കൈമാറും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com