ADVERTISEMENT

റിയാദ്∙ പ്രതിദിന കണക്കിൽ സൗദിയിൽ കഴിഞ്ഞ എട്ടുമാസത്തിനിടെ ഏറ്റവും കുറവ് എണ്ണം രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 221 പേർക്കാണ് ഇന്നലെ(ശനി) കോവിഡ് സ്ഥിരീകരിച്ചത്. 16 മരണവും രേഖപ്പെടുത്തി. 478 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നിരക്ക് കൂടുകയും ചെയ്തതോടെ സജീവ കേസുകളുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞു. 

 

96.58 ശതമാനമാണ് ഇന്നത്തെ രോഗമുക്തി നിരക്ക്. 6391 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 796 പേരുടെ നില ഗുരുതരമായി തുടരുന്നു. 66 പേർക്ക് സ്ഥിരീകരിച്ച റിയാദ് പ്രവിശ്യയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതർ.  കിഴക്കൻ പ്രവിശ്യ 37, മക്ക 33, മദീന 27, അൽ ഖസീം 19, തബൂക്ക് 11, അസീർ 8, വടക്കൻ മേഖല 5, ജിസാൻ 5, അൽജൗഫ് 4, നജ്‌റാൻ 3, ഹായിൽ 2, അൽബാഹ 1 എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ സ്ഥിതി. 

 

മക്കയിലാണ് ഗുരുതര രോഗികൾ കൂടുതലുള്ളത്: 246 പേർ. മദീന 161, റിയാദ് 131, കിഴക്കൻ മേഖല 70, അസീർ 64, അൽ ഖസീം 27, ഹായിൽ 23, തബൂക്ക് 21, നജ്‌റാൻ 13, ജിസാൻ 12, ജിസാൻ 12, അൽബാഹ 8, വടക്കൻ മേഖല 6 എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ കണക്ക്. പുതുതായി നടത്തിയ 47445 പരിശോധനകൾ ഉൾപ്പടെ 9218646 കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com