ADVERTISEMENT

അബുദാബി∙ 1800 കോടി ഡോസ് കോവിഡ് വാക്സീൻ അബുദാബി വഴി ലോക രാജ്യങ്ങളിൽ എത്തിക്കാൻ പദ്ധതി. ഇതിനായി രൂപീകരിച്ച ഹോപ് കൺസോർഷ്യം വഴിയാണു വിതരണം. ആരോഗ്യവകുപ്പ്, ഇത്തിഹാദ് കാർഗോ, അബുദാബി പോർട്സ് കമ്പനി എന്നിവ ഉൾപ്പെടുന്നതാണ് കൺസോർഷ്യം. നവംബറിൽ മാത്രം 50 ലക്ഷം ഡോസ് വാക്സീൻ അബുദാബി വഴി വിതരണം ചെയ്തതു. 2021 അവസാനത്തോടെ 1800 കോടി ഡോസ് വിതരണം ചെയ്യാനാകുമെന്നാണു പ്രതീക്ഷ.

വാക്സീൻ സംഭരണം, വിതരണം, ഗതാഗതം എന്നിവ ഹോപ് നിർവഹിക്കും. എന്നാൽ വാക്സീൻ വാങ്ങി രാജ്യത്ത് എത്തിക്കുന്ന ചുമതല അബുദാബി സർക്കാർ പങ്കാളിത്തമുള്ള ഹോൾഡിങ് കമ്പനിയായ എഡിക്യുവിനു കീഴിലുള്ള റാഫിദും സ്കൈസെല്ലും ചേർന്നായിരിക്കും. വാക്സീനുകൾ  നിശ്ചിത താപനിലയിൽ സൂക്ഷിക്കുക എന്നതാണു വെല്ലുവിളി.

ഇതിനായി ശീതീകരണ സംവിധാനം സജ്ജമാക്കി. വാക്സീൻ അബുദാബിയിൽ എത്തിച്ചു സൂക്ഷിച്ച് ആവശ്യമനുസരിച്ചു വിതരണം ചെയ്യും. ലോകത്തിന്റെ മൂന്നിൽ രണ്ടു സ്ഥലങ്ങളും അബുദാബിയിൽനിന്ന് നാലര മണിക്കൂർ വിമാന യാത്രാ അകലത്തിലായതിനാൽ വിതരണം സുഗമമാകുമെന്ന്  ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. വാക്സീൻ എത്തിക്കാനും സൂക്ഷിക്കാനും ലോകോത്തര സംവിധാനവും അബുദാബിക്കുണ്ടെന്ന് പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com